കാമുകിയുടെ വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാമുകിയുടെ വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. വിതുര സ്വദേശിയുടെ ഭാര്യയുമായി സൗഹൃദത്തിലായിരുന്നു പ്രതിയായ ഉഴമലയ്ക്കല്‍ സ്വദേശി രാജേഷ്.

ഇരുവരും നിരന്തരം ഫോണിലൂടെ സംസാരിക്കുകയും വളരെ അടുപ്പം പുലര്‍ത്തുകയും ചെയ്തിരുന്നു. വൈകാതെ രാജേഷ് കാമുകിയെ പണത്തിനായി ഭീഷണിപ്പെടുത്തി തുടങ്ങി. തുടര്‍ന്ന് വീട്ടില്‍ സ്വര്‍ണം ഇരിക്കുന്ന സ്ഥലം യുവതി രാജേഷിന് പറഞ്ഞു കൊടുത്തു. കഴിഞ്ഞ ശനിയാഴ്ച യുവതിയും ഭര്‍ത്താവും ചികിത്സാ ആവശ്യത്തിന് തിരുവനന്തപുരത്തേക്ക് പോയി.

അന്ന് വീടിന്റെ പിന്‍വാതില്‍ തുറന്നിട്ട ശേഷമാണ് യാത്ര തിരിച്ചത്. ഈ വാതിലിലൂടെയാണ് രാജേഷ് വീടിനു അകത്തു കയറി 25 പവന്‍ സ്വര്‍ണം അടിച്ചു മാറ്റിയത്. മോഷ്ടിച്ച സ്വര്‍ണം തൊളിക്കോട്, ആര്യനാട്, വിതുര എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങളില്‍ പണയം വെയ്ക്കുകകയും തുടര്‍ന്ന് ലഭിച്ച പണം ഉപയോഗിച്ച്‌ പ്രതി കാര്‍ വാങ്ങുകയും ചെയ്തു.

സ്വര്‍ണം മോഷണം പോയതോടെ കുടുംബം വിതുര പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് വീട്ടില്‍ താമസിക്കുന്നവരെ ചോദ്യം ചെയ്തതിലൂടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. ഗൃഹനാഥ പ്രതിയുമായി അടുപ്പത്തിലായിരുന്നുവെന്നും ഇവരാണ് പ്രതിക്ക് മോഷണം നടത്താന്‍ സഹായം ഒരുക്കിയതെന്നും ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായി.

സിഐ എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വര്‍ണാഭരണങ്ങളും കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...