കൊല്ലത്ത് മയക്കുമരുന്ന് കേസിലെ പ്രതിക്ക് എച്ച്.ഐ.വി ബാധ; ഒരേ സിറിഞ്ച് പങ്കുവെച്ചതായി സംശയം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ലഹരിമരുന്ന് കടത്തുന്നതിനിടെ കൊല്ലത്ത് പോലീസിന്റെ പിടിയിലായ യുവാവിന് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചു. രക്തപരിശോധനയിലാണ് അസുഖം കണ്ടെത്തിയത്. ഇതോടെ ഇയാളെ മറ്റ് തടവുകാരിൽ നിന്നും മാറ്റി പ്രത്യേക സെല്ലിലേക്ക് പാർപ്പിച്ചു. സുഹൃത്തുക്കൾക്കൊപ്പം ഒരേ സിറിഞ്ച് ഉപയോഗിച്ച് മയക്കുമരുന്ന് ശരീരത്തിൽ കുത്തിവെച്ചതാണ് രോഗബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.വർഷങ്ങളായി വീട്ടുകാരിൽ നിന്നും അകന്ന് ഒറ്റയ്ക്കായിരുന്നു പ്രതി താമസിച്ചിരുന്നത്. ഇയാളെക്കുറിച്ചുള്ള പഴയ ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച് അന്വേഷണത്തിനിറങ്ങിയ പോലീസ് സംഘത്തിന് പ്രതിയെ നേരിട്ട് കണ്ടപ്പോൾ ആദ്യം തിരിച്ചറിയാൻ പോലും സാധിച്ചിരുന്നില്ല.

കടുത്ത ലഹരി ഉപയോഗവും ശരീരത്തെ കാർന്നുതിന്ന രോഗബാധയും കാരണം പ്രതി അതീവ ദുർബലനും ക്ഷീണിതനുമായിരുന്നു. ഈ ലഹരിമരുന്ന് കേസിൽ പ്രതിക്കൊപ്പം പിടിയിലായ ഒരു കോളേജ് വിദ്യാർത്ഥിയും നിലവിൽ റിമാൻഡിലാണ്. പ്രതികൾ ഒരേ സിറിഞ്ച് ഉപയോഗിച്ചാണോ ലഹരിമരുന്ന് ശരീരത്തിൽ കയറ്റിയിരുന്നതെന്ന് പോലീസ് അതീവ ഗൗരവത്തോടെ അന്വേഷിക്കുന്നുണ്ട്. പ്രതി ഉപയോഗിച്ച സിറിഞ്ചിൽ മറ്റാരെങ്കിലും ലഹരി കുത്തിവയ്ക്കാൻ ഉപയോഗിച്ചിട്ടുണ്ടോ എന്നും അതിലൂടെ മറ്റാർക്കെങ്കിലും എച്ച്.ഐ.വി ബാധ പകർന്നിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...