താമരശ്ശേരിയിൽ 100 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിൽ 100 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. താമരശ്ശേരി, കോരങ്ങാട് കേളന്മാർകണ്ടി വീട്ടിൽ മാമു എന്ന മുഹമ്മദ് ഷബീർ ആണ് പിടിയിലായത്. വിപണിയിൽ മൂന്ന് ലക്ഷത്തോളം വിലവരുന്ന മയക്കുമരുന്നുമായാണ് മുഹമ്മദ്‌ ഷബീർ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ പ്രതിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തുകയായിരുന്നു. വീട്ടിനകത്ത് കട്ടിലിന് അടിയിൽ ആണ് ഷബീർ എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. വർഷങ്ങളായി കോഴിക്കോട് , വയനാട് ജില്ലകളിൽ മയക്ക് മരുന്ന് വിൽപന നടത്തുന്ന ഇയാൾ ആദ്യമായാണ് പിടിയിലാവുന്നത്.

ബാംഗ്ലൂരിൽ നിന്നും ഡൽഹിയിൽ നിന്നും കാരിയർമാർ മുഖേനയാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. ഇങ്ങിനെ എത്തിക്കുന്ന മയക്ക് മരുന്ന് വിൽപന നടത്തുന്നതിനായി ചെറുപ്പക്കാരുടെ ഒരു സംഘം തന്നെ ഇയാളുടെ കൂടെയുണ്ടെന്നാണ് പോലീസ് പറയുന്നത്. മയക്ക് മരുന്ന് വിൽപന നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ആർഭാട ജീവിതം നയിക്കുന്നത് ആണ് ഇയാളുടെ രീതി. അടുത്തിടെ താമരശ്ശേരിയിൽ തുടങ്ങിയ കാർ വാഷിങ് സെൻ്ററിന് വേണ്ടി ഇത്തരത്തിൽ സ്വരൂപിച്ച പണം ഉപയോഗിച്ചതായി പ്രതി പോലീസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...