22 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്ഥിരമായി ബിവറേജസ് ഷോപ്പിൽ നിന്നും ഇന്ത്യൻ നിർമിത വിദേശമദ്യം വാങ്ങി മറിച്ചുവിൽക്കുന്ന യുവാവ് പോലീസ് പിടിയിലായി. ശൂരനാട് പുലിക്കുളം അനിഭവനം വീട്ടിൽ അനിൽകുമാർ ജി ആണ് ഡാൻസാഫ് സംഘത്തിന്റെയും പന്തളം പോലീസിന്റെയും സംയുക്തപരിശോധനയിൽ ഇന്ന് പിടിയിലായത്. പന്തളം കുന്നിക്കുഴി ബിവറേജസിൽ നിന്ന് വാങ്ങിയതാണ് വിദേശമദ്യമെന്ന് ഇയാൾ സമ്മതിച്ചു. സ്ഥിരമായി ഇയാളിൽ നിന്നും മദ്യം വാങ്ങുന്നവരെപ്പറ്റി പോലീസിന് സൂചന ലഭിച്ചു.

‘യോദ്ധാവ് ‘ പരിപാടിയുടെ ഭാഗമായുള്ള പരിശോധനയിലാണ് വിദേശമദ്യം പിടികൂടിയത്. നിരന്തരമായി ബീവറേജസ് ഷോപ്പുകളിൽ നിന്നും മദ്യം വാങ്ങി കൂടുതൽ ലാഭത്തിന് വിൽക്കുന്നയാളുകൾ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും നടപടികൾ തുടരുമെന്നും ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ് പറഞ്ഞു.

ജില്ലയിൽ ഇത്തരം പരിശോധനകൾ വരും ദിവസങ്ങളിലും തുടരുന്നതിന് എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും കർശന നിർദേശം നൽകിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഡാൻസാഫ് സംഘത്തിൽ എസ് ഐ അജി സാമൂവലും സി പി ഓ അഖിലുമാണ് ഉണ്ടായിരുന്നത്. പന്തളം എസ് ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ തുടർ നടപടി സ്വീകരിച്ചു. എസ് സി പി ഓ വിജയകുമാർ, സി പി ഓ അൻവർഷാ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

0
ഇംഫാൽ: മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ മാലിന്യം തള്ളുന്നു

0
റാന്നി : മന്ദമരുതിയിലെ ജനവാസ മേഖലയോട് ചേർന്ന് സാമൂഹ്യ വിരുദ്ധർ വ്യാപകമായി...

ആകാശത്തിൽ വട്ടമിട്ട് പറന്നത് പത്ത് സെക്കന്റോളം, നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ നിലത്തിറക്കാതെ മടങ്ങി

0
നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പത്ത് സെക്കന്റോളം...

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ വേടൻ പരാതി നൽകി

0
കൊച്ചി: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ...