എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: എംഡിഎംഎയുമായി യുവാവ് പോലീസിന്റെ പിടിയിലായി. കൊല്ലം പട്ടാഴി പഞ്ചായത്ത് ഒന്നാം വാർഡിൽ കൊല്ലന്റെ കിഴക്കിയത് വീട്ടിൽ അർഷാദ് ഇബ്നു നാസർ (29), പട്ടാഴി പഞ്ചായത്ത് ഒന്നാം വാർഡിൽ കൊല്ലുകളി കിഴക്കേതിൽ ദർവീഷ് ജാഫർ സൈനുദ്ദീൻ (20). ആലപ്പുഴ ചെട്ടികുളങ്ങര പഞ്ചായത്ത് 17-ാം വാര്‍ഡ് അരയക്കാട്ടു തറയിൽ സോനു (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് ഡൻസാഫ് ടീമും അരൂർ പോലീസും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് മോട്ടോർസൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ എരമല്ലൂർ പിളമുക്ക് ജംഗ്ഷന് സമീപം വെച്ച് പിടികൂടിയത്.

ലഹരിമരുന്ന് ഇനത്തിൽപ്പെട്ട എംഡിഎംഎ പ്രതികളിൽ നിന്നും പിടികൂടി. മാർക്കറ്റിൽ മൂന്നുലക്ഷം രൂപയോളം വില വരും എന്ന് പൊലീസ് അറിയിച്ചു. അർഷാദ് ഇബ്നു നാസർ ബെം​ഗളൂരിലും മറ്റു സ്ഥലങ്ങളിൽ നിന്നും എംഡിഎംഎ ശേഖരിച്ച് കേരളത്തിലെ സ്വകാര്യ കോളജുകളിലും ഹോസ്റ്റലുകളിലും വിൽപ്പന നടത്തുന്നതിനായി പെരുമ്പാവുരുള്ള സ്വകാര്യ ആർട്സ് ആൻഡ് സയൻസ് കോളേജിൽ പഠിക്കുന്ന ദർവീഷിനെയും സോനുവിനെയും കൂടെ കൂട്ടുകയായിരുന്നു. ബെം​ഗളൂരിൽ നിന്നും എംഡിഎംഎ എടുത്തശേഷം ദർവീഷിനെയും സോനുവിനെയും മോട്ടോർസൈക്കിളിൽ കയറ്റി എറണാകുളത്തുനിന്നും കൊല്ലത്തേക്ക് പോകുന്ന വഴിയാണ് എരമല്ലൂര്‍ വെള്ളമുക്കിന് സമീപം വെച്ച് പിടിയിലാകുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...