കോയിപ്രത്ത് എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : കോയിപ്രത്ത് എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് എക്സൈസ്  സ്ക്വാഡിന്റെ പിടിയിലായി. കോയിപ്രം കിഴക്കേയറ്റം വീട്ടില്‍ ഫിലിപ്പ് ചാക്കോയുടെ മകന്‍ ജേക്കബ് ഫിലിപ്പ് (23) ആണ് പിടിയിലായത്. കോയിപ്രം കനാല്‍ റോഡില്‍ വെച്ച് പിടിയിലായ ഇയാളില്‍നിന്നും രണ്ട് ഗ്രാം എം.ഡി.എം.എയും ഒരു കിലോക്ക് മുകളില്‍ കഞ്ചാവും പത്തനംതിട്ട എക്സൈസ് സ്ക്വാഡ്‌  പിടിച്ചെടുത്തു. ബംഗ്ലൂരില്‍ നിന്നും നാട്ടില്‍ വില്പനയ്ക്കായി കൊണ്ടുവന്നതാണ് ഈ ലഹരി വസ്തുക്കള്‍ എന്നും പ്രതി കുറ്റസമ്മതം നടത്തി. സ്ക്വാഡ് സി.ഐ വിനോദ് എം.ഓ, എസ്.ഐ അജി കുമാര്‍, മനോജ്, ഡബ്ല്യു.സി.ഓ ജിജി, സിവില്‍ ഓഫീസര്‍മാരായ സോജന്‍, കൃഷ്ണകുമാര്‍, പ്രിവന്റിവ് ഓഫീസര്‍ ഗിരീഷ്, ഐ.ബി.സി.ഓ സിജു, നിതിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മെഡിക്കൽ കോളജിൽ മോഷണം ; ഉറക്കഗുളികകളും വിഷാദത്തിനുള്ള മരുന്നുകളും കാണാനില്ല

0
തിരുവനന്തപുരം : മെഡിക്കൽ കോളജ് ആശുപത്രി വാർഡിൽനിന്ന് നർകോട്ടിക് വിഭാഗത്തിൽപെടുന്ന മരുന്നുകൾ...

അമിതവേഗതയിൽ മദ്യപിച്ച് കാർ ഓടിച്ചത് ചോദ്യം ചെയ്യവേ ആക്രമണം ; പോലീസ് ഉദ്യോഗസ്ഥന്റെ കൈവിരലിന്...

0
തിരുവനന്തപുരം : വാഹന പരിശോധനയ്ക്കിടെ പോലീസുകാർക്കു നേരെ മദ്യലഹരിയിൽ യുവാക്കളുടെ ആക്രമണം....

സിസിടിവി ക്യാമറ ഓഫാകാൻ വൈദ്യുതി വിച്ഛേദിച്ചു ; ഉച്ചയ്ക്ക് ബോർസ്റ്റൽ സ്കൂളിൽ നിന്ന് ചാടിയ...

0
കാക്കനാട്: ജില്ലാ ജയിലിനോട് അനുബന്ധിച്ച് യുവ തടവുകാരെ താമസിപ്പിക്കുന്ന ബോർസ്റ്റൽ സ്കൂളിൽ...

തകരാർ പരിശോധിക്കുന്നതിനിടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങി ; കണ്ടക്ടർക്ക് പരിക്ക്

0
അമ്പലത്തറ (കാഞ്ഞങ്ങാട്) : ഓട്ടത്തിനിടെ ബസിനടിയിൽനിന്ന്‌ ശബ്ദം കേട്ട് തകരാർ പരിശോധിക്കുന്നതിനിടെ...