മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നവകേരള സർവേയുമായി സർക്കാർ മുന്നോട്ടു പോയത് ; കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നവകേരള സർവേയുമായി സർക്കാർ മുന്നോട്ടു പോയതെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ. വോളണ്ടിയർമാരെ തെരഞ്ഞെടുത്തതിൽ മാനദണ്ഡം പാലിച്ചില്ല. നിയമപരമായി നിലനിൽക്കില്ലെന്ന് സർക്കാരിന് അറിയാം. എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഎം ആളുകൾ വോളണ്ടിയർമാർ ആകുന്നു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് സിപിഐഎം നടത്തുന്ന ഭവന സന്ദർശനം പൊതു ഖജനാവിലെ ഫണ്ട് ഉപയോഗിച്ച് നടത്താനാണ് ശ്രമിച്ചത്. സിപിഎമ്മിനും മുഖ്യമന്ത്രിക്കും പിള്ള കളിക്കാനുള്ളതല്ല പൊതുജനാവിലെ പണം. കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയാണ് സർക്കാരിനുണ്ടായതന്നും അലോഷ്യസ് സേവ്യയർ.

സർക്കാരിന്റെ നവ കേരള സർവേ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഉത്തരവിൽ ഗുരുതര പരാമർശങ്ങളാണ് ഉണ്ടായിരുന്നത്. സർക്കാർ ഉത്തരവ് വരും മുമ്പ് തന്നെ പാർട്ടിക്ക്‌ സർവേ സംബന്ധിച്ച അറിവുണ്ടായിരുന്നുവെന്ന് ഹൈക്കോടതി. സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്നെ പാർട്ടി സെക്രട്ടറി കേഡർമാർക്ക് കത്ത് നൽകിയതായും കണ്ടെത്തി.ദുരന്ത നിവാരണത്തിനായി രൂപീകരിച്ച ‘സമൂഹസന്നദ്ധ സേന’ പോർട്ടൽ ഇതിനായി ഉപയോഗിച്ചതിൽ അപാകത. നിയമസഭയുടെ മുൻകൂർ അനുമതിയില്ലാതെ തുക വകമാറ്റുന്നതും അധിക തുക ചെലവാക്കുന്നതും ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി ചൂണ്ടികാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...