ശരീരത്തിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി ചികിത്സയിലായിരുന്ന കെഎസ്ഇബി ജീവനക്കാരൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശരീരത്തിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി ചികിത്സയിലായിരുന്ന കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. ആലുംകുഴി കുന്നുംപുറത്ത് വീട്ടിൽ നിഖിൽ (22) ആണ് മരിച്ചത്. ജനുവരി 29 -ന് രാത്രി 7. 30 ഓടെ ഇളവട്ടം റേഷൻകട ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. പാലോട് നിന്ന് നെടുമങ്ങാടേക്ക് പോവുകയായിരുന്ന പോലീസ് ജീപ്പ് സഡൻ ബ്രേക്കിട്ടതാണ് അപകടത്തിന് കാരണം. പോപൊലീസ് ജീപ്പിന് പിന്നിലായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു നിഖിൽ. സഡൻ ബ്രേക്കിട്ട ജീപ്പിൽ ഹാൻഡിൽ തട്ടി ബൈക്ക് നിയന്ത്രണം വിട്ടു. നിഖിൽ റോഡിലേക്ക് തെറിച്ചു വീണു.

നെടുമങ്ങാട് നിന്ന് കുളത്തൂപ്പുഴയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് നിഖിലിൻ്റെ കാലിലൂടെ കയറിയിറങ്ങി. അതീവ ഗുരുതരാവസ്ഥയിലായ നിഖിലിനെ പോലീസും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മൂന്ന് ആഴ്‌ചയോളമായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെ നിഖിലിൻ്റെ ആരോഗ്യ നില വഷളായി. പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ത്യ-യുഎസ് കരാറിനെതിരെ കർഷകർ തലസ്ഥാനത്തേക്ക്

0
ദില്ലി: ഇന്ത്യ-യുഎസ് കരാറിനെതിരെ കർഷക കൂട്ടായ്മകളുടെ നേതൃത്വത്തിൽ ദില്ലിലെ കിസാൻ ഘട്ടിലേക്ക്...

എൽഡിഎഫ് അവിശ്വാസം പാസായി ; നഗരസഭാധ്യക്ഷ ദിയ ബിനു പുറത്തേക്ക്

0
പാലാ : പാലായിൽ നഗരസഭാധ്യക്ഷ ദിയ ബിനുവിന് എതിരെ എൽഡിഎഫ് കൊണ്ടുവന്ന...

പന്തളത്ത് 6 കിലോ തിമിംഗലദഹനശിഷ്ടം പിടികൂടിയ സംഭവം : ലക്ഷദ്വീപിൽ നിന്നു വാങ്ങിയതെന്ന് പ്രതികൾ

0
പന്തളം : പന്തളത്ത് പിടികൂടിയത് രാജ്യാന്തര വിപണിയിൽ കോടികൾ വിലമതിക്കുന്ന 6...

കേരള വഖഫ് ബോര്‍ഡിന് ആശ്വാസം ; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അവസാന വരി റദ്ദാക്കി...

0
ദില്ലി: സംസ്ഥാന വഖഫ് ബോര്‍ഡിന് ആശ്വാസം. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അവസാന...