കൊല്ലം : എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. കൊല്ലത്ത് സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന എംഡിഎംഎയും കഞ്ചാവുമായി ഓച്ചിറ സ്വദേശി മനു മോഹനാണ് അറസ്റ്റിലായത്. 20 ഗ്രാം കഞ്ചാവും 2.485 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. കൂട്ടാളിയായ ഓച്ചിറ സ്വദേശി മനേഷ് ആണ് കേസിലെ രണ്ടാം പ്രതിയെന്ന് എക്സൈസ് അറിയിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള മനു മോഹൻ എക്സൈസ് സംഘത്തിലുണ്ടായിരുന്ന സിവിൽ എക്സൈസ് ഓഫീസർ ജൂലിയൻ ക്രൂസിനെ മാരകമായി ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചെന്നും എക്സൈസ് പറയുന്നു. സാഹസികമായാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. പരിക്കേറ്റ ഉദ്യോഗസ്ഥനെയും പ്രതിയെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























