കൊല്ലം: നാട്ടുകാർ നോക്കിനിൽക്കെ യുവാവിനെ ബന്ധു വെട്ടി പരുക്കേല്‍പ്പിച്ചു. പൂയപ്പള്ളി മരുതമൺ പള്ളിയിൽ വഴിത്തർക്കത്തെ തുടർന്നു മരുതമൺ പള്ളി, അമ്പാടി മന്ദിരത്തിൽ ജലജനാണ് (38) ഗുരുതരമായി പരുക്കേറ്റത്. ജലജനെ ആക്രമിച്ച മരുതമൺപള്ളി പൊയ്കവിള വീട്ടിൽ സേതുരാജിനെ (48) അറസ്റ്റ് ചെയ്തു. ഇവർ അയൽവാസികളുമാണ്. കൈയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ ജലജനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാട്ടുകാർ നോക്കിനിൽക്കെ യുവാവിനെ ബന്ധു വെട്ടി പരുക്കേല്‍പ്പിച്ചു
RECENT NEWS
Advertisment