Sunday, May 19, 2024 5:18 am

സഹോദരിയെ പ്രണയിച്ചതിന്റെ വൈരാഗ്യം ; മൂവാറ്റുപുഴയിൽ യുവാവിനെ സഹോദരന്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ : സഹോദരിയെ പ്രണയിച്ചതിന്റെ വൈരാഗ്യത്തില്‍ യുവാവിനെ സഹോദരന്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. മൂവാറ്റുപുഴ സ്വദേശി അഖിലിന് ഇന്നലെ രാത്രിയാണ് വെട്ടേറ്റത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനാല്‍ അഖിലിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കറുകടം സ്വദേശി ബേസിൽ എൽദോസാണ് അഖിലിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

ബേസിലിന്റെ  സഹോദരിയെ അഖിൽ പ്രണയിച്ചതിന്റെ  വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. അഖിലിന്റെ  കഴുത്തിലും കയ്യിലും വെട്ടേറ്റു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും വെട്ടേറ്റിട്ടുണ്ട്. ഒളിവില്‍ പോയ ബേസിലിനായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

ഇന്നലെ വെകിട്ട്  മൂവാറ്റുപുഴയിലെ മെഡിക്കല്‍ സ്റ്റോറിലെത്തിയ അഖിലിനെയും സഹോദരനെയും മറ്റൊരു ബൈക്കിലെത്തിയ ബേസില്‍ വെട്ടുകയായിരുന്നു. സഹോദരിയുമായുള്ള പ്രണയമാണ് കൊലപാതക ശ്രമത്തിന് പിന്നിലെ കാരണം. ബേസില്‍ വടിവാളുമായി വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ സഹോദരി അഖിലിനെ വിളിച്ചറിയിച്ചിരുന്നു. എന്നാല്‍ ടൗണില്‍ വെച്ച് ഇത്തരത്തിലൊരു കൊലപാതക ശ്രമം നടക്കുമെന്ന് അഖിലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് വിവരം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സിങ്കപ്പൂരില്‍ വീണ്ടും കോവിഡ് ഭീതി ; രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥിരീകരിച്ചത് 25,900 കേസുകള്‍, ജാഗ്രത മുന്നറിയിപ്പ്...

0
സിങ്കപ്പൂർ: സിങ്കപ്പൂരിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. മേയ് അഞ്ചിനും പതിനൊന്നിനും...

സൗജന്യ കുടിവെള്ളത്തിനുള്ള അപേക്ഷകൾ വീണ്ടും പരിഗണിക്കും ; തീരുമാനവുമായി വാട്ടർ അതോറിട്ടി

0
തിരുവനന്തപുരം: ബി.പി.എൽ വിഭാഗത്തിലുള്ളവർക്ക് സൗജന്യ കുടിവെള്ളകണക്ഷൻ നൽകുന്ന പദ്ധതിപ്രകാരം ലഭിച്ച 9.50...

പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ രാസവസ്‌തു ഉപയോഗിക്കുന്നു? ; ഭക്ഷ്യസുരക്ഷാ അതോറിറ്റി വ്യാപാരികൾക്കും ഫുഡ്...

0
ഡൽഹി: പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ നിരോധിച്ച കാൽസ്യം കാർബൈഡ് എന്ന രാസവസ്‌തു...

നഗരത്തിലെ വെള്ളക്കെട്ടിന് ഇനി പരിഹാരം ; നടപടികളുമായി സർക്കാരും നഗരസഭയും മുന്നോട്ട്

0
തിരുവനന്തപുരം: നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാനുള്ള സത്വര നടപടികളുമായി സർക്കാരും നഗരസഭയും...