വാഹനപരിശോധനയ്ക്കിടെ പോലീസുകാര്‍ക്ക് നേരെ ആക്രമണം ; സിപിഒയുടെ നില ഗുരുതരം

For full experience, Download our mobile application:
Get it on Google Play

അടിമാലി : ഇടുക്കി ജില്ലയിലെ മറയൂരില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസുദ്യോഗസ്ഥര്‍ക്ക് നേരെ യുവാവിന്റെ ആക്രമണം. മറയൂര്‍ കോവില്‍ക്കടവ് സ്വദേശി സുലൈമാനാണ് പോലീസുകാരെ ആക്രമിച്ചതിന് പിടിയിലായത്.

ലോക്ഡൗണിന്റെ ഭാഗമായുള‌ള വാഹന പരിശോധന നടത്തുന്ന പോലീസ് സംഘത്തിനടുത്തേക്ക് മാസ്‌ക് വെയ്‌ക്കാതെ സുലൈമാന്‍ എത്തി. പോലീസ് തടഞ്ഞുനിര്‍ത്തിയതോടെ ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ തട്ടിക്കയറാനും അസഭ്യം പറയാനും തുടങ്ങി. ഇത് അന്വേഷിച്ച സി.ഐ രതീഷിനെ ഇയാള്‍ കല്ലെടുത്തടിച്ചു. തടയാനെത്തിയ സിപി‌ഒ അജീഷിനെയും ഇയാള്‍ കല്ലുകൊണ്ടടിച്ചു. അജീഷിന്റെ നില ഗുരുതരമാണ്.

പരിക്കേ‌റ്റ പോലീസുകാരെ ആദ്യം മറയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് അവിടെ നിന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്കും മാ‌റ്റി. മ‌റ്റ് പോലീസുകാര്‍ ചേര്‍ന്ന് സുലൈമാനെ സ്‌റ്റേഷനിലെത്തിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...

നീറ്റ്-യുജി ഫലം പ്രസിദ്ധീകരിച്ചു ; 11.21 ലക്ഷം പേർ യോഗ്യത നേടി

0
ന്യൂഡല്‍ഹി: നീറ്റ് - യുജി ഫലം പ്രഖ്യാപിച്ചു. 11.21 ലക്ഷം പരീക്ഷാര്‍ഥികള്‍...