ബീഡി പങ്കിടാൻ വിസമ്മതിച്ചതിന് യുവാവിനെ സുഹൃത്തുക്കൾ തല്ലിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

റായ്‌പുർ: ബീഡി പങ്കിടാൻ വിസമ്മതിച്ചതിന് ഛത്തീസ്‌ഗഡിൽ യുവാവിനെ സുഹൃത്തുക്കൾ തല്ലിക്കൊന്നു. റായ്‌പൂരിലെ അഭാൻപൂറിലാണ് സംഭവം. അഭാൻപൂർ സ്വദേശി അഫ്‌സർ (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഫ്‌സറിൻ്റെ സുഹൃത്തുക്കളായിരുന്ന അഫ്സർ അലി അമാനുല്ല, സൈഫുള്ള, ഡാനിഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികൾ പൊലീസ് കസ്റ്റഡിയിലാണ്. കേസിൽ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് അഫ്‌സർ കൊല്ലപ്പെട്ടത്. വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയ അഫ്‌സർ രാത്രി വൈകിയും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. രാവിലെ മർദനമേറ്റ പരിക്കുകളോട് റോഡരികിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് സർക്കാർ

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ...

ചന്ദനപ്പള്ളി സ്വദേശിയായ യുവാവ് യുകെയിൽ കുഴഞ്ഞുവീണു മരിച്ചു

0
യു.കെ : ചന്ദനപ്പള്ളി സ്വദേശിയായ യുവാവ് യുകെയിൽ കുഴഞ്ഞുവീണ്  മരിച്ചു. ചന്ദനപ്പള്ളി...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം

0
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർക്ക് കൂടി...

ഹെലികോപ്റ്റർ യാത്ര വിവാദത്തില്‍ പ്രതികരണവുമായി കെ രാജൻ

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര വിവാദത്തില്‍ പ്രതികരണവുമായി മുൻ മന്ത്രി...