അമ്മയെ കടിച്ചതിന് വളര്‍ത്തുനായയെ അടിച്ചുകൊന്ന് യുവാക്കള്‍; ഡിജിപിക്ക് പരാതി നല്‍കി നായയുടെ ഉടമ

For full experience, Download our mobile application:
Get it on Google Play

കൊല്ലം ; കൊല്ലത്ത് വീട്ടമ്മയെ കടിച്ച വളര്‍ത്ത് നായയെ യുവാക്കള്‍ വീട്ടില്‍ കയറി അടിച്ചു കൊന്നെന്ന് പരാതി. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ യുവാക്കള്‍ക്ക് എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ വളര്‍ത്തുനായ പലരേയും കടിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കൊല്ലം മയ്യനാട് കാരിക്കുഴി വയലില്‍ ജയന്‍ തമ്പിയുടെ ഭാര്യ പൊടിമോളെയാണ് കഴിഞ്ഞ ദിവസം സമീപവാസിയായ അനീഷയുടെ വളര്‍ത്തുനായ റോഡില്‍ വച്ച് കടിച്ചത്. അമ്മയെ പട്ടി കടിച്ചെന്ന് അറിഞ്ഞതോടെ പ്രകോപിതരായ ഇവരുടെ മക്കളും സുഹൃത്തുക്കളും ചേര്‍ന്ന് അനീഷയുടെ വീട്ടില്‍ കയറി പ്രസവിച്ച് കുട്ടികളുമായി കിടന്ന ഇവരുടെ വളര്‍ത്തുനായയെ തല്ലി കൊല്ലുകയായിരുന്നു.

തുടര്‍ന്ന് നായയെ വലിച്ചിഴച്ച് സമീപത്തെ വയലില്‍ കൊണ്ട് കുഴിച്ച് മൂടുകയുംചെയ്തു. വീട്ടുകാര്‍ ഇരവിപുരം പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കേസേടുക്കാതെ താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ ഡിജിപിക്ക് പരാതി നല്‍കി. നായയെ ആക്രമിച്ച് കൊലപ്പെടുത്തുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മൃഗസ്‌നേഹികളുടെ സംഘടനകളും രംഗത്ത് എത്തി. ഇതോടെ പോലീസ് യുവാക്കള്‍ക്ക് എതിരെ കേസ് എടുക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിവാദങ്ങൾക്കിടയിൽ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പിഎസ്‌സി ; ഉത്തരവിറങ്ങി

0
തിരുവനന്തപുരം : വിവാദങ്ങള്‍ക്കിടയില്‍ വിവിധ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പിഎസ്‌സി. 2023...

ഭോപ്പാലിൽ യുവതി ഓട്ടോറിക്ഷയിൽ ജന്മം നൽകിയ നാല് കുഞ്ഞുങ്ങളും മരിച്ചു

0
ഭോപ്പാൽ: യുവതി ഓട്ടോറിക്ഷയിൽ ജന്മം നൽകിയ നാല് കുഞ്ഞുങ്ങളും മരിച്ചു. കടുത്ത...

പിഎസ്‌സി ക്രമക്കേടുകൾ ക്രെെംബ്രാഞ്ച് അന്വേഷിക്കും : മുഖ്യമന്ത്രി

0
തിരുവനന്തപുരം: സംസ്ഥാനത്ത് പിഎസ്‍സി നിയമനത്തിനെതിരായ പരാതികളിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. ഐജി...

ഐടി കമ്പനി പ്രതിനിധികളാണെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ ടാസ്കുകൾ നൽകി 10 ലക്ഷം രൂപ തട്ടിയെടുത്ത...

0
കോഴിക്കോട്: ഐടി കമ്പനി പ്രതിനിധികളാണെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ ടാസ്കുകൾ നൽകി വെൺമണി...