Sunday, May 11, 2025 7:51 pm

യുവജന കമ്മീഷന്‍ ജില്ലാ അദാലത്ത് : 13 പരാതികള്‍ പരിഗണിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ നിന്നും കേരള സംസ്ഥാന യുവജന കമ്മീഷന്‍ പരിഗണിച്ച 13 കേസുകളില്‍ ആറ് എണ്ണം പരിഹരിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലാതല അദാലത്തില്‍ പരിഗണിച്ച ഏഴ് കേസുകള്‍ അടുത്ത ഹിയറിങ്ങിലേക്ക് മാറ്റിവയ്ക്കുകയും ചെയ്തു. അഞ്ച് പുതിയ പരാതികള്‍ ജില്ലയില്‍ നിന്നും ലഭ്യമായിട്ടുണ്ട്. കമ്മീഷന്‍ മുമ്പാകെ വന്ന പരാതിയില്‍ ജില്ലയിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും കോവിഡ് കാലത്ത് ശമ്പളവും ഗ്രാറ്റുവിറ്റിയും ലഭ്യമായിരുന്നില്ല എന്നതും പരിഗണനയില്‍ വന്നിരുന്നു.

തൊഴില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നില്ല എന്നതും പരാതിക്കാര്‍ അറിയിച്ചിരുന്നു. കമ്മീഷന്‍ ഇടപെട്ട് ഈ വിഷയം ചര്‍ച്ച ചെയ്ത് പരിഹരിച്ചു. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വ്യവസ്ഥകള്‍ തീരുമാനിക്കുകയും ശമ്പളവും ആനുകൂല്യവും നല്‍കാന്‍ മാനേജ്‌മെന്റ് തീരുമാനിക്കുകയും ചെയ്തു. ലാബ് ടെക്‌നീഷ്യന്‍ പോസ്റ്റിലേക്കുള്ള പിഎസ്‌സിയുടെ ഒന്നാം റാങ്ക് ഹോള്‍ഡറായ ഉദ്യോഗാര്‍ഥി കമ്മീഷന്‍ മുമ്പാകെ ഒരു പരാതി ഉന്നയിച്ചിരുന്നു. റാങ്ക് ഹോള്‍ഡറാണെങ്കില്‍ പോലും ഒന്നാമതായി പരിഗണിക്കേണ്ടത് ഭിന്നശേഷിക്കാരായ വ്യക്തിയെയാണ് എന്നുള്ളത് കൊണ്ട് നിയമനം ലഭിക്കുന്നില്ല എന്നതായിരുന്നു പരാതി. ഇത് സംബന്ധിച്ച് കമ്മീഷന്‍ പിഎസ്‌സിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം തുടര്‍ നടപടികള്‍ എന്താണെന്ന് അറിയിക്കുന്നതായിരിക്കുമെന്നും കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങള്‍ കുറഞ്ഞ സാഹചര്യത്തില്‍ കഴിഞ്ഞ മാസം മുതല്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ അദാലത്തുകള്‍ ആരംഭിച്ചിട്ടുണ്ട്. എറണാകുളത്ത് ഗാര്‍ഹിക, സ്ത്രീധന പീഡനങ്ങള്‍ സംബന്ധിച്ച നിരവധി പരാതികള്‍ ഈ സമീപകാലത്ത് ലഭിച്ചിരുന്നു. വിസ്മയ കേസിന്റെ പശ്ചാത്തലത്തില്‍ യുവജന കമ്മീഷന്‍ ഇത്തരം കേസുകളില്‍ പ്രത്യേക പരിഗണന നല്‍കണമെന്ന് തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് എറണാകുളത്ത് മെഗാ അദാലത്ത് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതും ചേര്‍ത്ത് കമ്മീഷന്‍ സംഘടിപ്പിക്കുന്ന ഒന്‍പതാമത്തെ ജില്ലാ അദാലത്താണ് പത്തനംതിട്ടയില്‍ നടന്നത്.
ജില്ലാ അദാലത്തില്‍ കമ്മീഷന്‍ അംഗങ്ങളായ വി.വിനില്‍, പി.എ സമദ്, റെനീഷ് മാത്യു, കമ്മീഷന്‍ സെക്രട്ടറി ക്ഷിതി വി ദാസ്, ഫിനാന്‍സ് ഓഫീസര്‍ ഷീന സി കുട്ടപ്പന്‍, അസിസ്റ്റന്റ് അഭിഷേക്.പി എന്നിവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിപിഐ മല്ലപ്പള്ളി മണ്ഡലം സമ്മേളനം ജൂലൈ 12,13

0
മല്ലപ്പള്ളി: ജൂലെ 12,13 തിയതികളിൽ മല്ലപ്പള്ളിയിൽ നടക്കുന്ന സി.പി.ഐ മണ്ഡലം സമ്മേളനത്തിന്‍റെ...

കുളത്തുമണ്ണിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്‌തു

0
കോന്നി : നടുവത്തുമൂഴി ഫോറെസ്റ്റ് റേഞ്ചിൽ പാടം ഫോറസ്റ്റേഷൻ പരിധിയിലെ കുളത്തുമണ്ണിൽ...

എൽഡിഎഫ് സർക്കാർ വികസന ചരിത്രം സൃഷ്ടിക്കുന്നു : ആർ രാജേന്ദ്രൻ

0
പന്തളം: കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും വികസന രംഗത്ത് ചരിത്രം സൃഷ്ടിക്കുകയാണ് എൽഡിഎഫ്...

നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട 11 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി...

0
മലപ്പുറം: ജില്ലയില്‍ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട 11 പേരുടെ...