തക്കാളിപ്പെട്ടി ചങ്ങയലിട്ട് പൂട്ടി ; പച്ചക്കറി വില വ്യത്യസ്ത പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : തക്കാളിപ്പെട്ടി ചങ്ങയലിട്ട് പൂട്ടി പച്ചക്കറി വില വ്യത്യസ്ത പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. കണ്ണൂര്‍ കാള്‍ടെക്‌സില്‍ തക്കാളിപ്പെട്ടി ചങ്ങയലിട്ട് പൂട്ടിയാണ് വേറിട്ട പ്രതിഷേധവുമായി ഇവര്‍ രംഗത്തെത്തിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംസ്ഥാനത്ത് പച്ചക്കറി വില സാധാരണക്കാരുടെ കൈപൊള്ളിക്കുകയാണ്. ഇക്കൂട്ടത്തില്‍ തക്കാളിക്കാണ് ഏറ്റവും കൂടുതല്‍ വിലക്കയറ്റമുണ്ടായത്. കിലോയ്ക്ക് 120 മുതല്‍ 140 വരെ നിരക്കിലാണ് തക്കാളി വില്‍ക്കുന്നത്. കഴിഞ്ഞയാഴ്ച വരെ 38 രൂപ വിലയുണ്ടായിരുന്ന തക്കാളിയാണ് സെഞ്ചുറി പിന്നിട്ട് കുതിക്കുന്നത്.

സംസ്ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വില നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള സര്‍കാര്‍ നടപടികള്‍ ആരംഭിച്ചു. കൃഷി മന്ത്രി പി.പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വില നിയന്ത്രിക്കാനുള്ള നടപടി ആരംഭിച്ചത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടി, കര്‍ണാടക, തമിഴ്‌നാട് എന്നി അയല്‍ സംസ്ഥാനങ്ങളുമായി സഹകരിച്ച്‌ കര്‍ഷകരില്‍ നിന്നും നേരിട്ട് പച്ചക്കറികള്‍ വാങ്ങി വിപണിയിലെത്തിക്കുകയാണ് സര്‍കാര്‍. ഇതിന്റെ ഭാഗമായുള്ള ആദ്യ ലോഡ് പച്ചക്കറി കേരളത്തില്‍ എത്തി. ഹോര്‍ടികോര്‍പ്, വിഎഫ് പിസി എന്നിവ വഴി അയല്‍ സംസ്ഥാനങ്ങളിലെ കര്‍ഷക സംഘനകളുമായി ബന്ധപ്പെട്ടാണ് പച്ചക്കറിയെത്തിക്കുന്നത്.

‘പച്ചക്കറി മൊത്തക്കച്ചവടക്കാര്‍ ബോധപൂര്‍വം വിലകൂട്ടാന്‍ ശ്രമിക്കരുത്. അങ്ങനെയുണ്ടായാല്‍ നടപടിയുണ്ടാകും. പച്ചക്കറി വിലക്കയറ്റം പ്രതിസന്ധി ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഹരിക്കുന്നതിന് വേണ്ടി പഠിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട് ‘. രണ്ടാഴ്ചക്കുള്ളില്‍ റിപോര്‍ട് നല്‍കാന്‍ ആവശ്യപ്പെട്ടതായും കൃഷി മന്ത്രി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...