ദേശീയ പണിമുടക്ക് : സി ഐ ടി യുവിനൊപ്പം ഐ എന്‍ ടി യു സി പങ്കെടുത്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ദേശീയ പണിമുടക്കില്‍ സി ഐ ടി യുവിനൊപ്പം ഐ എന്‍ ടി യു സി പങ്കെടുത്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ശുഐബ്, കൃപേഷ്, ശരത് ലാല്‍ കൊലക്കേസുകളില്‍ പ്രതികളായവര്‍ സി ഐ ടിയുക്കാരാണെന്നും അവരോട് സന്ധി ചെയ്യാനാകില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സി പി എമ്മിനോടുള്ള സമീപനത്തില്‍ പൊതുനയം വേണം. ജനകീയ വിഷയങ്ങളില്‍ എല്ലാകാലത്തും യൂത്ത് കോണ്‍ഗ്രസ് സര്‍വപിന്തുണയും നല്‍കിയിട്ടുണ്ട്. അതുപോലെ തന്നെയാണ് പണിമുടക്കിലെ പിന്തുണയും. എന്നാല്‍ കേരളത്തിന്റെ പലഭാഗത്തും ഐ എന്‍ ടി യു സിയുടെ മൂവര്‍ണക്കൊടിയെ സി ഐ ടി യു കൊടിയുമായി കൂട്ടിക്കെട്ടുമ്പോള്‍ അതിന് യൂത്ത് കോണ്‍ഗ്രസിന്റെ പിന്തുണ ഉണ്ടാകുമെന്ന് മാര്‍ക്സിസ്റ്റുകാര്‍ കരുതരുത്.

ഈ മൂന്ന് രക്തസാക്ഷികളുടെ ചോരയിലും സി ഐ ടി യുവിന്റെ ചുവപ്പിന് പങ്കുണ്ട്. ആര്‍ക്ക് സന്ധി ചെയ്താലും സി പി എമ്മുമായി സന്ധിചെയ്യില്ല. അതുകൊണ്ട് തന്നെയാണ് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എം പിമാരായ ശശി തരൂരിനോടും കെ വി തോമസിനോടും സി പി എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ട എന്ന് പറഞ്ഞപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശമുണ്ടായത്.

ശുഐബ് വധക്കേസില്‍ പ്രതിയായിരുന്ന ബിജുവും അരവിന്ദനും ഇതേ സി ഐ ടി യുക്കാരായിരുന്നു. കൃപേഷിനേയും ശരത് ലാലിനെയും വെട്ടിയരിഞ്ഞവരില്‍ പ്രതികളായതില്‍ പ്രമുഖര്‍, എട്ടാം പ്രതി സുബീഷും പന്ത്രണ്ടാം പ്രതി മണികണ്ഠനും ഇരുപത്തിയൊന്നാം പ്രതി കുഞ്ഞിരാമനും കാസര്‍കോട് ജില്ലയിലെ പ്രമുഖ നേതാവ് രാഘവന്‍ വെളുത്തോളിയുമെല്ലാം പിടിച്ചത് സി ഐ ടി യുവിന്റെ ചെങ്കൊടിയാണ്. അതുകൊണ്ടുതന്നെ അതീവ ഗൗരവമായാണ് വിഷയത്തെ കാണുന്നതെന്നും നുസൂര്‍ കുറിപ്പില്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...