സൗത്ത് ഇന്ത്യൻ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ താഴ് തകർത്ത് കുടുംബത്തിന് മരുന്നും ചികിത്സാരേഖകളും എടുത്തുനൽകി യൂത്ത് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: തട്ട ഇടമാലിയിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ജപ്തി ചെയ്ത് പൂട്ടിയ വീടിന്റെ താഴ് തകർത്ത് അസുഖബാധിതയായ വീട്ടമ്മയ്ക്കുള്ള മരുന്നുകളും ചികിത്സാ രേഖകളും എടുത്തുനൽകി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂടന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ ബാങ്ക് സ്ഥാപിച്ച പൂട്ട് പൊളിച്ച് വീടിനുള്ളിൽ കടന്നത്. ശാരീരിക പരിമിതിയുള്ള ബാലകൃഷ്ണനും കുടുംബവും കഴിഞ്ഞ അഞ്ചുദിവസമായി വീടിന്റെ വരാന്തയിലാണ് കഴിഞ്ഞിരുന്നത്. അസുഖബാധിതയായ വീട്ടമ്മയുടെ ജീവൻരക്ഷാ മരുന്നുകളും പ്രധാനപ്പെട്ട ചികിത്സാ രേഖകളും വീടിനുള്ളിലായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അതെടുക്കാൻ പോലുമുള്ള സാവകാശം നൽകാതെയായിരുന്നു ബാങ്ക് അധികൃതർ ജപ്തി നടപടികൾ പൂർത്തിയാക്കി വീട് പൂട്ടിയിട്ടതെന്ന് കുടുംബം ആരോപിച്ചിരുന്നു.

ഈ കുടുംബം നേരിടുന്ന കടുത്ത ദുരിതവും അവസ്ഥയും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് വിഷയത്തിൽ ഇടപെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി പൂട്ട് പൊളിച്ച് മരുന്നുകളും മറ്റ് ആവശ്യരേഖകളും എടുത്തുനൽകിയത്.പത്തനംതിട്ട: തട്ട ഇടമാലിയിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ജപ്തി ചെയ്ത് പൂട്ടിയ വീടിന്റെ താഴ് തകർത്ത് അസുഖബാധിതയായ വീട്ടമ്മയ്ക്കുള്ള മരുന്നുകളും ചികിത്സാ രേഖകളും എടുത്തുനൽകി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂടന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ ബാങ്ക് സ്ഥാപിച്ച പൂട്ട് പൊളിച്ച് വീടിനുള്ളിൽ കടന്നത്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജിവെക്കില്ലെന്നുറച്ച് ഗ്യാനേഷ് കുമാർ ; സംയുക്ത പ്രതിഷേധം ചർച്ച ചെയ്യാൻ ഇൻഡ്യ സഖ്യം ഇന്ന്...

0
ന്യൂഡൽഹി: രാജ്യമാകെ പ്രതിപക്ഷ പ്രതിഷേധം അലയടിക്കുമ്പോഴും രാജിവയ്ക്കില്ലെന്ന നിലപാടിലുറച്ച് മുഖ്യ തെരഞ്ഞെടുപ്പ്...

ഗ്യാനേഷ് കുമാറിനെതിരെ ഗുരുതരമായ ചോദ്യങ്ങളുമായി മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ

0
കൊച്ചി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതരമായ ചോദ്യങ്ങളുമായി മുൻ...

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ് : ആന്റോ അ​ഗസ്റ്റിൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം ;...

0
കൊച്ചി: മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആന്റോ അ​ഗസ്റ്റിന്...

സംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യത....