ചങ്ങനാശ്ശേരി : കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ നിസ്വാര്‍ഥമായ സേവനം കാഴ്ചവെച്ച ആശാ പ്രവർത്തകയുടെ മകന് സ്നേഹ സമ്മാനവുമായി ചങ്ങനാശ്ശേരിയിലെ യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
പത്താംക്ലാസിൽ പഠിക്കുന്ന ഇവരുടെ മകന് ഓൺലൈൻ പഠനം നടത്താൻ ഫോണോ വീട്ടിൽ ഒരു ടീവിയോ ഇല്ലെന്നുള്ള വിവരം കുടുബശ്രീ പ്രവർത്തകർ മുഖേനയാണ് ചങ്ങനാശ്ശേരിയിലെ യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിഞ്ഞത്. മകന്റെ പഠനംപോലും ഗണ്യമാക്കാതെ കോവിഡ് പ്രതിരോധ പ്രവർത്തനത്തില്‍ സജീവമായി മുഴുകിയിരിക്കുകയായിരുന്നു ഈ ആശാ പ്രവര്‍ത്തക. വീട്ടിലെ ഇല്ലായ്മകളും വേദനകളും ഉള്ളിലൊതുക്കി തന്റെ ജോലി കൃത്യമായി നിര്‍വഹിക്കുന്ന ഇവരെ സഹായിക്കുവാന്‍ ചങ്ങനാശ്ശേരിയിലെ ഒരുപറ്റം യുവാക്കള്‍ മുന്നിട്ടിറങ്ങിയതും ഇതെല്ലാം അറിഞ്ഞുകൊണ്ടാണ്. ഇന്ന് വൈകുന്നേരം പുത്തന്‍ എല്‍.ഇ.ഡി ടിവിയുമായി ഡി.സി.സി ജനറൽ സെക്രട്ടറി രാജീവ് മേച്ചേരി, യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജെഫിൻ മൂലമുറി, ജോമോൻ കുളങ്ങര, സഷിന് തലക്കുളം, നിസാർ അരമല, സതീഷ് എന്നിവര്‍ വീട്ടില്‍ ചെന്നപ്പോഴാണ് വീട്ടുകാര്‍ വിവരം അറിയുന്നത്.