ബഡ്ജറ്റിൽ കേരളത്തോടുള്ള കേന്ദ്രഅവഗണനയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നിർമല സീതാരാമന് കേരളത്തിന്റെ മാപ് അയച്ച് പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂർ : യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം, കേന്ദ്ര ബഡ്‌ജറ്റിലെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ അടൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ചു കൊടുത്ത് പ്രതിഷേധിച്ചു. ബഡ്ജറ്റ് അവതരണത്തിൽ കേരളത്തിനോടുള്ള വിവേചന പരമായ സമീപനം രാഷ്ട്രീയ പകപോക്കലും ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയുമാണ് വ്യക്തമാക്കുന്നത് എന്നതിൽ സംശയം വേണ്ടെന്നും ആന്ധ്രയ്‌ക്കും ബീഹാറിനും വാരിക്കോരി കൊടുത്ത് കടക കക്ഷികളെ കൂടെ നിർത്താൻ മറ്റ് സംസ്ഥാനങ്ങളെ തഴയുകയാണ് ചെയ്തതെന്നും പ്രവർത്തകർ അഭിപ്രായപ്പെട്ടു. അടൂർ പോസ്റ്റ് ഓഫീസിൽ സ്ഥാപിച്ചിട്ടുള്ള പോസ്റ്റ് ബോക്സിൽ കത്ത് പോസ്റ്റ് ചെയ്ത് മണ്ഡലം പ്രസിഡന്റ്‌ നിഖിൽ ഫ്രാൻസിസ് നേതൃത്വം നൽകി. ഒപ്പം അരവിന്ദ് ചന്ദ്രശേഖർ, തൗഫീഖ് രാജൻ, അഖിൽ പന്നിവിഴ, ലിനെറ്റ് എബ്രഹാം, മറ്റ് യൂത്ത് കൊണ്ഗ്രെസ്സ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കാല അവധി : കുരുന്നുകൾക്ക് കരുതലിന്‍റെ കത്തുമായി വെണ്ണിക്കുളം എം.ഡി.എൽ.പി സ്കൂളിലെ അധ്യാപകൻ

0
വെണ്ണിക്കുളം : കനത്ത മഴയെത്തുടർന്ന് ജില്ലാ കളക്ടർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച...

വ്യാജ പ്രചാരണം നടത്തിയ ഓൺലൈൻ മാധ്യമത്തിനെതിരെ പരാതി നൽകി മന്ത്രി എം.ലിജു

0
തിരുവനന്തപുരം: വ്യാജ പ്രചാരണം നടത്തിയ ഓൺലൈൻ മാധ്യമത്തിനെതിരെ പരാതി നൽകി മന്ത്രി...

ഡീപ്ഫേക്കുകൾക്ക് പൂട്ടാൻ കർശന ഐടി നിയമങ്ങളുമായി കേന്ദ്ര സർക്കാർ; വ്യാജ ഉള്ളടക്കങ്ങൾ 3 മണിക്കൂറിനുള്ളിൽ...

0
ന്യൂഡൽഹി: ഡീപ്ഫേക്കുകൾ തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ ഐ ടി നിയമങ്ങൾ കർശനമാക്കി...

പുതമൺ അപ്പ്രോച്ച് റോഡിലെ വിള്ളൽ ; എം.എൽ.എ. സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി

0
റാന്നി: പുതമൺ പാലത്തിനോടു ചേർന്നുള്ള അപ്പ്രോച്ച് റോഡിൽ രൂപപ്പെട്ട വിള്ളൽ...