റാന്നി : ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ 66 ആം സ്ഥാപകദിനത്തിൽ റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷങ്ങൾ മാറ്റിവെച്ച് ‘അവർ സമാധാനത്തോടെ തല ചായ്ക്കട്ടെ’ എന്ന ആശയത്തോടെ റാന്നിയുടെ വിവിധ പ്രദേശങ്ങളിലെ പ്രളയം ബാധിച്ച വീടുകളിൽ തലയിണകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഐ.ഒ.സി ഓസ്ട്രേലിയ കേരള ചാപ്റ്ററിന്റെ സഹകരണത്തോടെ നടന്ന പരിപാടി അഡ്വ.പഴകുളം മധു എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് റിജോ റോയി തോപ്പിൽ അധ്യക്ഷത വഹിച്ചു. സിബി താഴത്തില്ലത്ത്, മോഹനചന്ദ്രൻ, അബിനു മഴുവഞ്ചേരിൽ, പ്രഭുരാജ് ഈട്ടികാലായിൽ, ബെനോനി പാലച്ചുവട്, ഡേവിഡ് പെരുനാട്, സച്ചിൻ ഗീവർഗീസ്, ഫെബിൻ ജെയിംസ്, ലിജോ, ക്രിസ്റ്റോ, സിജോ, ബിജിൻ എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























