കോന്നി : അന്യായമായ പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് കോന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ചക്രസ്തഭന സമരം കെപിസിസി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജോയൽ മാത്യു മുക്കരണത്ത് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് സന്തോഷ് കുമാർ, ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി കെ, കോൺഗ്രസ് കോന്നി ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്യാം എസ് കോന്നി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോജി എബ്രഹാം, ജി ശ്രീകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ, കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി റോബിൻ മോൻസി, രാജീവ് മള്ളൂർ, യൂത്ത് കോൺഗ്രസ് നേതാക്കളായ ഷിനു അറപ്പുരയിൽ, ഷോബിൻ സാം, മോനിഷ് മുട്ടുമണ്ണിൽ, അനൂപ് വി, ഫൈസൽ വൈ , ജുബിൻ ചിറ്റൂർമുക്ക് , ജയദേവ് വിക്രം , രതീഷ് കണിയാംപറമ്പിൽ , രഞ്ചിത്ത് മാരൂർപാലം , ലിനു പി തുടങ്ങിയവർ സമരത്തിനു നേതൃത്വം നൽകി.