കോന്നി: കോന്നി എം എൽ എ കെ യു ജനീഷ് കുമാറിന്റെ പേരിൽ ഡി. വൈ എഫ് ഐ പ്രവർത്തകർ നടത്തുന്ന ഗുണ്ടായിസം അതിരു കടക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് ജോയൽ മാത്യു മുക്കരണത്ത് പറഞ്ഞു.
കഴിഞ്ഞ ദിവസം കോവിഡ് 19 പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട് കോന്നിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയും ഡി വൈ എഫ് ഐ പ്രവർത്തകരുടെ അതിക്രമം ഉണ്ടായി. കോന്നി എം എൽ എ യുടെ പേരിൽ നടക്കുന്ന പ്രവർത്തനങ്ങളിലെ വാളൻറിയറൻമാർ എന്ന പേരിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ കോന്നിയിൽ നിയമങ്ങളെയും മുൻകരുതൽ മാനദണ്ഡങ്ങളെയും കാറ്റിൽ പറത്തി നഗ്നമായ നിയമ ലംഘനം നടത്തുന്നത് . ആരോഗ്യ പ്രവർത്തകരോ പോലീസ് ഉദ്യോഗസ്ഥരോ നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ ഇവർ തയാറാകുന്നില്ല, എന്ന് മാത്രമല്ല അവർക്ക് നേരെ അസഭ്യ വാക്കുകളും ഉപയോഗിക്കുന്നു.
എം എൽ എ യുടെ ശിങ്കിടികളെന്ന നിലക്ക് അതിക്രമങ്ങളുമായി നടക്കുന്നവരെ നിലക്ക് നിർത്താൻ എം എൽ എ തയാറാകണം. പോലീസ് ഉദ്യോഗസ്ഥർക്കു നേരെ ഉണ്ടായ അതിക്രമത്തിൽ യൂത്ത് കോൺഗ്രസ് കോന്നി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പോലീസ്‌കാർക്ക് ഉച്ചഭക്ഷണവും ഇളനീരും കുടിവെള്ളവും ഒക്കെ നൽകി മാതൃകാപരമായ പ്രവർത്തങ്ങളുമായി യൂത്ത് കോൺഗ്രസ് മുന്നോട്ട് പോകുമ്പോഴാണ് ഡി.വൈ.എഫ്.ഐ യുടെ അക്രമങ്ങള്‍ പോലീസുകാര്‍ക്ക് നേരെ ഉണ്ടാകുന്നതെന്നും ജോയൽ മാത്യു മുക്കരണത്ത് പറഞ്ഞു.