കോന്നി: കാർഷിക പരമ്പരാഗത മേഖലകളിലെ തൊഴിലാളികൾക്ക് അതിജീവന പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് കോന്നിയില്‍ ധര്‍ണ്ണ നടത്തി. കർഷകർക്ക് 7500 രൂപ അടിയന്തിര സഹായം അനുവദിക്കുക, കാർഷിക കടങ്ങൾ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ.പി.സി.സി ആഹ്വാന പ്രകാരം കോന്നി കൃഷി ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ് സന്തോഷ് കുമാർ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്യാം എസ് കോന്നി അധ്യക്ഷത വഹിച്ചു. പ്രവീൺ പ്ലാവിളയിൽ, രഞ്ചിത്ത് മാരൂർപാലം, അജയകുമാർ, അനിൽ ഇടയാടി എന്നിവർ പങ്കെടുത്തു.
കർഷകർക്ക് 7500 രൂപ അടിയന്തിര സഹായം അനുവദിക്കണം ; കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കോന്നിയില്‍ ധര്‍ണ്ണ നടത്തി
RECENT NEWS
Advertisment