കോന്നി : എല്‍.ഡി.എഫിന്റെ നാലുകൊല്ലത്തെ ഭരണം ജനങ്ങളെ പിച്ചയെടുപ്പിച്ചുവെന്നും സര്‍ക്കാരിന്റെ നാലാം വാര്‍ഷികം പ്രമാണിച്ച് പിണറായി വിജയന്റെയും തോമസ് ഐസക്കിന്റെയും ചിത്രം പതിച്ച ഓരോ ഭിക്ഷപ്പാത്രങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഭിക്ഷയെടുക്കാന്‍ കൊടുക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്യാം എസ് കോന്നി പറഞ്ഞു. യുത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേത്രുത്വത്തില്‍ കോന്നിയില്‍ നടത്തിയ വഞ്ചനാദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധൂർത്തും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും അഴിമതിയും മുഖമുദ്രയാക്കിയ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നാലാം വാർഷികം കെ പി സി സി യുടെ നിർദ്ദേശപ്രകാരം കേരളത്തില്‍ വഞ്ചനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് കോന്നിയിലും പ്രതിഷേധ പരിപാടി നടന്നത്. മണ്ഡലം പ്രസിഡന്റ് ഫൈസൽ .വൈ അധ്യക്ഷത വഹിച്ചു .രതീഷ് മുരുപ്പേൽ , രഞ്ചിത്ത് മാരൂർ പാലം , ജയൻ മുരിംഗമംഗലം , ആസിഫ് , അനീഷ് മുരുപ്പേൽ തുടങ്ങിയവർ സംസാരിച്ചു.