യൂത്ത് കോൺ​ഗ്രസ് നേതാവ് കരുതൽ തടങ്കലിൽ , എന്നിട്ടും നവകേരള സദസിൽ നേതാവിന്റെ പേരിൽ പരാതി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പോലീസിന്റെ കരുതൽ കസ്റ്റഡിയിൽ ആയിരുന്ന യൂത്ത് കോൺഗ്രസ് നേതാവിന്റെ പേരിലും നവ കേരള സദസിൽ പരാതി. കോട്ടയം ചങ്ങനാശ്ശേരിയിലാണ് സംഭവം. യൂത്ത് കോൺഗ്രസ് നേതാവിനെ പരിഹസിക്കാൻ ആരെങ്കിലും അദ്ദേഹത്തിന്റെ ഫോൺ നമ്പർ ദുരുപയോഗം ചെയ്തതാകാമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ചങ്ങനാശ്ശേരിയിലെ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ടോണി കുട്ടമ്പേരൂരിനെ നവകേരള സദസ്സ് നടന്ന ഡിസംബർ പതിമൂന്നാം തീയതി ഉച്ച കഴിഞ്ഞ് പോലീസ് കരുതൽ കസ്റ്റഡിയിൽ എടുത്തു. അന്ന് വൈകിട്ട് ചങ്ങനാശ്ശേരിയിലെ നവകേരള സദസ്സ് പൂർത്തിയാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും കോട്ടയത്ത് എത്തിയതിനു ശേഷമാണ് തന്നെയും സുഹൃത്തുക്കളെയും സ്റ്റേഷനിൽ നിന്ന് പോലീസ് വിട്ടതെന്ന് ടോണി പറയുന്നു.

ഇന്നലെ ടോണിക്ക് ഫോണിൽ ഒരു എസ്എംഎസ് കിട്ടി. നവകേരള സദസ്സിൽ താങ്കൾ നൽകിയ പരാതി കോട്ടയം എഡിഎമ്മിന് കൈമാറി എന്നുള്ള എസ്എംഎസ് സന്ദേശം. നവകേരള സദസിന്റെ വേദി പോലും കണ്ടിട്ടില്ലാത്ത താൻ അവിടെ പരാതി നൽകി എന്നു പറഞ്ഞ് എത്തിയ സന്ദേശത്തിന്റെ അടിസ്ഥാനമെന്തെന്നാണ് ടോണിയുടെ ചോദ്യം. കാര്യം തിരക്കാൻ ചങ്ങനാശ്ശേരിയിലെ നവകേരള സദസ് പരാതികൾ കൈകാര്യം ചെയ്യുന്ന നോഡൽ ഓഫീസറെ ടോണി വിളിച്ചു.

ആരെങ്കിലും പരിഹസിക്കാനായി ടോണിയുടെ നമ്പർ ഉപയോഗിച്ച് കള്ള പരാതി നൽകിയത് ആകാമെന്നായിരുന്നു വിശദീകരണം. നവകേരള സദസിൽ പരാതി നൽകുന്നവരുടെ തിരിച്ചറിയിൽ രേഖകൾ വേദിയിൽ വെച്ച് പരിശോധിക്കാറില്ലെന്നും അതിനാൽ തന്നെ മറ്റുള്ളവരുടെ ഫോൺ നമ്പർ ദുരുപയോഗം ചെയ്ത് ആരെങ്കിലും ഇല്ലാത്ത പരാതി നൽകിയത് ആകാമെന്നുമുള്ള വിശദീകരണമാണ് ഉദ്യോഗസ്ഥർ പങ്കുവെച്ചത്. ടോണിയുടെ കാര്യത്തിൽ എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റി വിശദമായി പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി സി.ജെ.പി സൗത്ത് സോൺ കോർഡിനേഷൻ...

0
തിരുവനന്തപുരം: കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കോക്ക്റോച്ച്...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി

0
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...