ഇടുക്കിയിലെ യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്: സിപിഎം പ്രവർത്തകരും വോട്ട് ചെയ്‌തെന്ന് ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കിയിലെ യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ ഇടത് സംഘടനാ പ്രവർത്തകരും വോട്ട് ചെയ്‌തെന്ന് ആക്ഷേപം. പരാതിയുമായി യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തി. അന്വേഷിക്കുമെന്ന് സി.പി.എം ഇടുക്കി ജില്ലാ നേതൃത്വവും വ്യക്തമാക്കി. ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ പ്രവർത്തകരടക്കം ഇടുക്കിയിലെ ഇടത് സംഘടനകളിൽപ്പെട്ടവർ യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തെന്നാണ് പരാതി. പ്രാഥമിക പരിശോധനയിൽ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന് പിന്നിൽ യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗമാണന്നും ആരോപണമുണ്ട്. മുൻ ഡി.സി.സി.പ്രസിഡന്റ് റോയി.കെ.പൗലോസ്, പി.ടി.തോമസ് അനുകൂലികൾ തമ്മിലായിരുന്നു ഇടുക്കിയിലെ മത്സരം. റോയി കെ.പൗലോസിന്റെ പിന്തുണയുള്ള കെ.എസ്.യു. മുൻ ജില്ലാ പ്രസിഡന്റ് ടോണി തോമസിനെ 34 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് മറുവിഭാഗത്തിലെ ഫ്രാൻസിസ് ദേവസ്യ വിജയിച്ചത്. വ്യാജ തിരിച്ചറിയൽ കാർഡുപയോഗിച്ചുവെന്ന ആരോപണം എതിർവിഭാഗത്തിനെതിരെ ഇവരും ഉന്നയിക്കുന്നുണ്ട്. അന്വേഷണം നടത്തുമെന്ന് സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറിയും പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോട് രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി

0
കാസർകോട്: കാസർകോട് ബേക്കൽ കോട്ടക്ക് സമീപം രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി....

യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ ; സ്ഥിരീകരിച്ച് ട്രംപ്

0
ഇസ്ലാമാബാദ്: ഒടുവിൽ മൂന്ന് മാസത്തിലധികം നീണ്ട സംഘർഷത്തിന് വിരാമമാകുന്നു, ലോകം കാത്തിരുന്ന...
CRIME SCENE

കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
പാലക്കാട്: പാലക്കാട് കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് നെന്മാറയിലാണ്...

ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം ; സ്വകാര്യ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വർക്കല ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ...