പത്തനംതിട്ട : കോട്ടിട്ട മോദിക്കും മുണ്ടുടുത്ത മോദിക്കും രാജ്യത്ത് നടക്കുന്ന സമരങ്ങളോടു ഒരേ മനോഭാവമാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം എൽ എ. സേവ് പി എസ് സി ജയ് കിസാൻ എന്ന മുദ്രാവാക്യങ്ങളുമായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏക സാത് യുവജന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പി എസ് സി ഉദ്യോഗാർത്ഥികൾക്ക് നേരെയുള്ള സർക്കാരിന്റെ സമീപനത്തിനെതിരെ പത്തനംതിട്ട ജില്ലയിലടക്കമുണ്ടായ യുവജന രോഷം നിയമസഭ തെരഞ്ഞടുപ്പില്‍ പ്രതിഫലിക്കുമെന്ന് കെ എസ് ശബരീനാഥൻ എംഎൽഎ പറഞ്ഞു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ എം ജി കണ്ണൻ അധ്യക്ഷത വഹിച്ചു .യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, ഡി സി സി പ്രസിഡന്റ് ബാബു ജോർജ്ജ്, കെ പി സി സി ജനറൽ സെക്രട്ടറി പഴകുളം മധു, സംസ്ഥാന ഭാരവാഹികളായ ദിനേശ് ബാബു, രാഹുൽ മാങ്കുട്ടത്തിൽ, റോബിൻ പരുമല, വിമൽ കൈതയ്ക്കൽ, ആബിദ് ഷഹിം, അനിലാ ദേവി, ഷിനി തങ്കപ്പൻ, ഷൈലു ജില്ലാ ഭാരവാഹികളായ വിശാഖ് വെൺപാല, ജി.മനോജ്, രഞ്ജു തുമ്പമൺ , ജിജോ ചെറിയാൻ, എം എം പി ഹസ്സൻ , ലക്ഷ്മി അശോക്, ഉണ്ണികൃഷ്ണൻ ചൂരക്കോട്, ഷിജു തോട്ടപ്പുഴശ്ശേരി, അബു വീരപ്പള്ളിൽ , ജിതിൻ ജി നൈനാൻ , അഖിൽ ഓമനകുട്ടൻ,|ഷിന്റു തെനാലി, ജോയൽ മുക്കരണത്, സാംജി ഇടമുറി , ഗോപു കരുവാറ്റ എന്നിവർ പ്രസംഗിച്ചു.