ആരോഗ്യ വകുപ്പിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആരോഗ്യ വകുപ്പിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കേരള ഹെല്‍ത്ത് റിസര്‍ച്ച്‌ വെല്‍ഫെയര്‍ സൊസൈറ്റിക്ക് കീഴില്‍ 10 വര്‍ഷമായി ജോലി ചെയ്യുന്ന 150ലേറെ താത്കാലിക ജീവനക്കാരെയാണ് സ്ഥിരപ്പെടുത്താനൊരുങ്ങുന്നത്.

10 വര്‍ഷം സര്‍വീസുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച്‌ ഗവേണിംഗ് ബോഡി കഴിഞ്ഞ ദിവസം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥിരപ്പെടുത്താനുള്ളവരുടെ വിവരങ്ങളടങ്ങിയ ഫയല്‍ ആരോഗ്യവകുപ്പില്‍ നിന്ന് നിയമ വകുപ്പിലേക്ക് പോയത്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ്  ആയിരക്കണക്കിന് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ കേരളാ ബാങ്കിലും നീക്കം നടക്കുന്നുണ്ട്.

അതേസമയം സെക്രട്ടറിയേറ്റിനു മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ സമരം തുടരുകയാണ്. ഉദ്യോഗാര്‍ത്ഥികള്‍ നടത്തിവരുന്ന സമരത്തെ രാഷ്ട്രീയമായി ചിത്രീകരിച്ചുകൊണ്ട് അതിനോട് മുഖം തിരിക്കാനാണ് സര്‍ക്കാര്‍ ഇതുവരെ ശ്രമിച്ചത്. എന്നാല്‍ സമരം ശക്തമാക്കാന്‍ തന്നെയാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം. നിലവില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്, സിവില്‍ പോലീസ് ഓഫീസര്‍ എന്നീ റാങ്ക് പട്ടികയില്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുറമേ അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ശമ്പളം നിഷേധിച്ച അദ്ധ്യാപകരും സെക്രട്ടറിയേറ്റിന് മുന്നില്‍ രാപ്പകല്‍ പ്രതിഷേധ സമരത്തിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...