പത്തനംതിട്ട : കോവിഡ് 19 നേരിടുന്ന ഈ സമയത്ത് ഏതാവശ്യങ്ങൾക്കും മുന്നിട്ടിറങ്ങി യൂത്ത് കോണ്ഗ്രസ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കാവശ്യമായ ഭക്ഷണ പൊതികളും ആവശ്യസാധനങ്ങളും എത്തിച്ചു നൽകിക്കൊണ്ടിരിക്കുകയാണ് ഇവര്‍.
മരുന്നുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയും. രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരും ഓപ്പറേഷന്‍ കഴിഞ്ഞവരും മരുന്നിനുവേണ്ടി വിളിക്കുന്നു. കൃത്യ സമയത്തു തന്നെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ അവിടെ മരുന്നുകൾ എത്തിച്ചു കൊടുത്ത് പ്രശ്നങ്ങൾ പരിഹരിക്കുകയാണ്. യൂത്ത് കെയറിന്റെ നേതൃത്വത്തിൽ വെച്ചുച്ചിറയിലെ കൊല്ലമുളയിൽ സൗജന്യ ആംബുലന്‍സ് സർവീസും ആരംഭിച്ചു. യൂത്ത് കോണ്ഗ്രസ് ആറന്മുള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ സാനിറ്റയിസർ വിതരണവും ആരംഭിച്ചു.
ജില്ലാ യൂത്ത് കെയറിന്റെ കോർഡിനേറ്ററായി യൂത്ത് കോണ്ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഡോ: എം എം പി ഹസ്സനെ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നിർദേശാനുസരണം ജില്ലാ പ്രസിഡന്റ് എം ജി കണ്ണൻ ചുമതലപ്പെടുത്തി. വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തകർ സജ്ജരാകുമെന്ന് ജില്ലാ പ്രസിഡന്റ് എം ജി കണ്ണൻ അറിയിച്ചു.
ആവശ്യങ്ങൾക്കായി വിളിക്കേണ്ട നമ്പർ: പത്തനംതിട്ട 9496109142 , ആറന്മുള 7907936507, കോന്നി 9074712120
അടൂർ 9746091929, റാന്നി 9544001194, തിരുവല്ല 9947449867