പ്രതിസന്ധിയിൽ കരുതലുമായി യൂത്ത് കോണ്‍ഗ്രസ് ; സഹായങ്ങള്‍ക്ക് വിളിക്കാം 94961 09142

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 നേരിടുന്ന ഈ സമയത്ത്  ഏതാവശ്യങ്ങൾക്കും മുന്നിട്ടിറങ്ങി യൂത്ത് കോണ്ഗ്രസ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍  വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കാവശ്യമായ ഭക്ഷണ പൊതികളും  ആവശ്യസാധനങ്ങളും എത്തിച്ചു നൽകിക്കൊണ്ടിരിക്കുകയാണ് ഇവര്‍.

മരുന്നുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയും. രോഗങ്ങളാല്‍  ബുദ്ധിമുട്ടുന്നവരും ഓപ്പറേഷന്‍ കഴിഞ്ഞവരും മരുന്നിനുവേണ്ടി വിളിക്കുന്നു. കൃത്യ സമയത്തു തന്നെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ അവിടെ മരുന്നുകൾ എത്തിച്ചു കൊടുത്ത് പ്രശ്നങ്ങൾ പരിഹരിക്കുകയാണ്. യൂത്ത് കെയറിന്റെ നേതൃത്വത്തിൽ വെച്ചുച്ചിറയിലെ  കൊല്ലമുളയിൽ സൗജന്യ ആംബുലന്‍സ് സർവീസും ആരംഭിച്ചു. യൂത്ത് കോണ്ഗ്രസ് ആറന്മുള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ സാനിറ്റയിസർ വിതരണവും ആരംഭിച്ചു.

ജില്ലാ യൂത്ത് കെയറിന്റെ കോർഡിനേറ്ററായി യൂത്ത് കോണ്ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഡോ: എം എം പി ഹസ്സനെ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നിർദേശാനുസരണം ജില്ലാ പ്രസിഡന്റ് എം ജി കണ്ണൻ ചുമതലപ്പെടുത്തി. വരും ദിവസങ്ങളിൽ കൂടുതൽ  പ്രവർത്തകർ സജ്ജരാകുമെന്ന് ജില്ലാ പ്രസിഡന്റ് എം ജി കണ്ണൻ അറിയിച്ചു.

ആവശ്യങ്ങൾക്കായി വിളിക്കേണ്ട നമ്പർ: പത്തനംതിട്ട 9496109142 , ആറന്മുള 7907936507, കോന്നി 9074712120
അടൂർ 9746091929, റാന്നി 9544001194, തിരുവല്ല 9947449867

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...