പെരുനാട്ടില്‍ യൂത്ത് കോൺഗ്രസ് പ്രതിഷേധം ; ആരോഗ്യ മന്ത്രിയുടെ കോലം കത്തിച്ചു

For full experience, Download our mobile application:
Get it on Google Play

പെരുനാട്‌ : റാന്നി പെരുനാട്ടില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന്റെ  കോലം കത്തിച്ചു. ആരോഗ്യ വകുപ്പിന്റെ തികഞ്ഞ അനാസ്ഥയാണ് അഭിരാമിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാണണമെന്നും തെല്ലെങ്കിലും മനസ്സാക്ഷിക്കുത്ത് ഉണ്ടെങ്കില്‍ വീണാ ജോര്‍ജ്ജ് രാജിവെച്ചൊഴിയണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

24 മണിക്കൂറും കിടത്തി ചികിത്സയുള്ള ആശുപത്രിയിൽ ഡോക്ടർ ഇല്ലാതിരുന്നതിനാൽ പ്രാഥമിക ചികിത്സ പോലും നൽകാതെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് പറഞ്ഞു വിടുകയായിരുന്നു. തക്ക സമയത്ത്  പെരുനാട് ആശുപത്രിയിൽ പ്രാഥമിക ചികിത്സ ലഭിച്ചിരുന്നുവെങ്കിൽ അഭിരാമി പുഞ്ചിരിയോടെ ജീവിതത്തിലേക്ക് മടങ്ങിവരുമായിരുന്നു. അധികൃതരുടെ അനാസ്‌ഥ മൂലം ഒരു ജീവൻ നഷപ്പെട്ടു, ഇനി ഒരു അഭിരാമി ആവർത്തിക്കാതിരിക്കാൻ അധികൃതരുടെ കണ്ണ് തുറക്കാൻ ശക്തമായ സമരവുമായി മുൻപോട്ടു പോവുകയാണെന്നും ഇത് നാടിന്റെ ആവശ്യമാണെന്നും അവര്‍ പറഞ്ഞു.

റാന്നി നിയോജക മണ്ഡലം പ്രസിഡണ്ട് പ്രവീണ്‍ രാജ് രാമൻ, ജനറൽ സെക്രട്ടറി ഷിബു തോണിക്കടവിൽ, യൂത്ത് കോൺഗ്രസ് പെരുനാട് മുൻ മണ്ഡലം പ്രസിഡണ്ട് ദീപു പീടികയിൽ, വൈസ് പ്രസിഡണ്ട് അനൂപ് മാമ്പാറ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ജെയ്സൺ പെരുനാട്, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി സഞ്ജു സന്തോഷ് എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...