പാലക്കാട് : യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ സംസ്ഥാനത്ത് ഇന്നും യൂത്ത് കോൺഗ്രസ് പ്രതിഷേധം. പാലക്കാട് എസ്പി ഓഫീസിലേക്ക് നടന്ന മാർച്ചിൽ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന അധ്യക്ഷനെ രാഷ്ട്രീയ വൈരാഗ്യത്താൽ അറസ്റ്റ് ചെയ്തുവെന്നു ആരോപിച്ച് പ്രതിഷേധം ശക്തമാക്കുകയാണ് യൂത്ത്കോൺഗ്രസ്. യൂത്ത്കോൺഗ്രസ്സ് ക്ലിഫ് ഹൗസിലേക്ക് ഇന്നലെ നടത്തിയ നൈറ്റ് മാർച്ചിന് പിന്നാലെ ഇന്നും പല ജില്ലകളിലും
പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു.
കൊച്ചിയിൽ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്കും പ്രവർത്തകർ മാർച്ച് നടത്തി. കണ്ണൂരിൽ വനിതാ പ്രവർത്തകയ്ക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ നിയമനടപടി സ്വീകരിക്കാനാണ് സംഘടനയുടെ തീരുമാനം. വനിതാ പ്രവർത്തിയെ ആക്രമിച്ച പോലീസുകാർക്കെതിരെ നടപടി വേണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നു. സർക്കാരിനെതിരെ വ്യത്യസ്ത സമരത്തിനു ഒരുങ്ങുകയാണ് ആർ.വൈ.എഫ്. തിരുവനന്തപുരം മുതൽ കാസർകോട് വരെ സൈക്കിൾ ചവിട്ടി പ്രതിഷേധിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























