ഓപ്പോ റെനോ 11 പ്രോ 5ജി, റെനോ 5ജി ഫോണുകള്‍ ഇന്ത്യയിൽ എത്തി

For full experience, Download our mobile application:
Get it on Google Play

ഓപ്പോ റെനോ 11 പ്രോ 5ജി, റെനോ 5ജി സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമായുള്ള കളര്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. 120 ഹെര്‍ട്‌സ് ഡൈനാമിക് റിഫ്രഷ് റേറ്റുണ്ട്. ഒക്ടാകോര്‍ മീഡിയാടെക്ക് ഡൈമെന്‍സിറ്റി 8200 ചിപ്പ് സെറ്റാണ് ഓപ്പോ റെനോ 11 പ്രോയില്‍ മീഡിയാ ടെക് ടൈമെന്‍സിറ്റി 7050 പ്രൊസസറാണ് ഓപ്പോ റെനോ 11 ല്‍ ഉള്ളത്. മൂന്ന് ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകളും നാല് വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സ്‌ക്രീനിന് മധ്യത്തില്‍ മുകളിലായുള്ള ഹോള്‍ പഞ്ചിലാണ് സെല്‍ഫി ക്യാമറ നല്‍കിയിട്ടുള്ളത്. റെനോ 11 പ്രോയില്‍ 12 ജിബി വരെ റാമും 256 ജിബി സ്‌റ്റോറേജും ഉണ്ട്. റെനോ 11 ല്‍ എട്ട് ജിബി റാമും 256 ജിബി സ്‌റ്റോറേജും ലഭിക്കും.

രണ്ട് ഫോണുകളിലും ട്രിപ്പിള്‍ റിയര്‍ ക്യാമറയാണുള്ളത്. ഓപ്പോ റെനോ 11 പ്രോയില്‍ 50 എംപി സോണി ഐഎംഎക്‌സ് 890 പ്രൈമറി സെന്‍സര്‍, ഒഐഎസ് സംവിധാനം, 32 എംപി സോണി ഐഎംഎക്‌സ് 709 ആര്‍ജിബിഡബ്ല്യൂ ടെലിഫോട്ടോ ക്യാമറ, 8 എംപി സോണി ഐഎംഎക്‌സ് 355 അള്‍ട്രാ വൈഡ് ക്യാമറ എന്നിവയുണ്ട്. ഓപ്പോ റെനോ 11 5ജിയിലെ ട്രിപ്പിള്‍ റിയര്‍ ക്യാമറയില്‍ 50 എംപി സോണി എല്‍വൈടി600 പ്രൈമറി സെന്‍സര്‍ വരുന്നു. ഇതോടൊപ്പം 32 എംപി സോമി ഐഎംഎക്‌സ് 709 ആര്‍ജിബിഡബ്ല്യൂ ടെലിഫോട്ടോ ക്യാമറ, 8 എംപി സോണി ഐഎംഎക്‌സ് 355 അള്‍ട്രാ വൈഡ് ക്യാമറ എന്നിവയുണ്ട്. മെച്ചപ്പെട്ട ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി ഹൈപ്പര്‍ സോണ്‍ ഇമേജ് എഞ്ചിനും പ്രകാശം ക്രമീകരിക്കുന്നതിനായി ടോണ്‍ മാപ്പിങ് അല്‍ഗൊരിതവും ഫോണില്‍ ഉപയോഗിച്ചിട്ടുണ്ട്. രണ്ട് ഫോണുകളിലും സെല്‍ഫിയിക്കായി 32 എംപി ക്യാമറയാണുള്ളത്.

റെനോ 11 പ്രോ 5ജിയില്‍ 4600 എംഎഎച്ച് ബാറ്ററിയുണ്ട്. ഇതിന് 80 വാട്ട് സൂപ്പര്‍ വൂക്ക് ചാര്‍ജിങ് പിന്തുണയുണ്ട്. ഓപ്പോ റെനോ 11 5ജിയില്‍ 5000 എംഎഎച്ച് ബാറ്ററിയാണ്. 67 വാട്ട് സൂപ്പര്‍ വൂക്ക് ചാര്‍ജിങ് സൗകര്യവുമുണ്ട്. ഓപ്പോ റെനോ 11 പ്രോ 5ജി വില : 12ജിബി+256 ജിബി – 39,999 രൂപ, ഓപ്പോ റെനോ 5ജി 8 ജിബി+128 ജിബി വില- 29,999 രൂപ, ഓപ്പോ റെനോ 5ജി 12 ജിബി+256 ജിബി – 31,999 രൂപ. ഓപ്പോ റെനോ 11 പ്രോ 5ജി പേള്‍ വൈറ്റ്, റോക്ക് ഗ്രേ കളര്‍ ഓപ്ഷനുകളില്‍ എത്തും. ഓപ്പോ റെനോ 11 5ജി റോക്ക് ഗ്രേ, വേവ് ഗ്രീന്‍ ഓപ്ഷനുകളിലും വിപണിയിലെത്തും. ഫ്‌ളിപ്കാര്‍ട്ടിലും മുന്‍നിര റീട്ടെയില്‍ സ്റ്റോറുകളിലും ഫോണ്‍ വില്‍പനയ്‌ക്കെത്തും. കമ്പനിയുടെ ഓണ്‍ലൈന്‍ സ്‌റ്റോറിലും ഫോണ്‍ ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

0
കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....