പത്തനംതിട്ട : പി.എസ്.സിയെ നോക്കുകുത്തിയാക്കി താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന ഇടതുപക്ഷ സർക്കാരിന്റെ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട പി.എസ്.സി ഓഫീസ് ഉപരോധിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല ഉപരോധസമരം ഉത്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എം ജി കണ്ണൻ ആദ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാക്കൂട്ടത്തിൽ, സംസ്ഥാന ഭാരവാഹികളായ ഷൈലു എസ്, ഷിനി തങ്കപ്പൻ, ജില്ലാ ഭാരവാഹികളായ ജി മനോജ്, ജിതിൻ ജി നൈനാൻ,ഷെഫീഖ് അഞ്ചക്കാല, നഹാസ് പത്തനംതിട്ട, ഫിന്നി നൈനാൻ, അലക്സാണ്ടർ, അഭിജിത്ത് സോമൻ, റിനോ പി രാജൻ, വിഷ്ണു മണികണ്ഠൻ, മെബിൻ നിരവേൽ എന്നിവർ പ്രസംഗിച്ചു.