പത്തനംതിട്ട : പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ സിപിഎം കാരായ പ്രതികൾക്ക് വഴിവിട്ട് ജാമ്യം ലഭിക്കാൻ പോലീസ് ഒത്താശ ചെയ്തത് ഗുരുതര വീഴ്ചയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി പറഞ്ഞു. സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റിയെ പോലെ ഈ നാട്ടിലെ പോലീസ് പ്രവർത്തിക്കാൻ തീരുമാനിച്ചാൽ പോലീസിനെ നേരിടാൻ തന്നെ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ പോലീസ് ഗുണ്ടകളെ പോലെ പെരുമാറുകയാണെന്നും റിയാസ് മുക്കോളി പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ എസ്.പി ഓഫീസ് മാർച്ച് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എംജി കണ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ വിമൽ കൈതയ്ക്കൽ, ആബിദ് ഷെഹീം, പി നിധീഷ്, ജില്ലാ ഭാരവാഹികളായ വിശാഖ് വെൺപാല, ജി മനോജ്, എംഎംപി ഹസൻ, ജിജോ ചെറിയാൻ, ലക്ഷ്മി അശോക്, ഷിനി തങ്കപ്പൻ, ആരിഫ് ഖാൻ, അനൂപ് വെങ്ങവിളയിൽ, അനന്ദു ബാലൻ, ജിതിൻ നൈനാൻ, സാംജി ഇടമുറി, ഗോപു കരുവാറ്റ, ജോയൽ മുക്കരണത്ത്, അൻസാർ മുഹമ്മദ്, ഷഫീക് ആനപ്പാറ, എന്നിവർ പ്രസംഗിച്ചു.