ആവണിപ്പാറ ഗിരിജന്‍ കോളനിയിലും ഫസ്റ്റ്‌ബെല്‍ മുഴങ്ങി

For full experience, Download our mobile application:
Get it on Google Play

ആവണിപ്പാറ : സൗരോര്‍ജ വൈദ്യുതി സംവിധാനവും ടെലിവിഷനും  ഡിടിഎച്ച് കണക്ഷനുമായി കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അച്ചന്‍കോവില്‍ ആറു കടന്ന് എത്തിയതോടെ ആവണിപ്പാറ കോളനിയിലും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു സൗകര്യമായി.

അരുവാപ്പുലം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ ആവണിപ്പാറയില്‍ 29 വിദ്യാര്‍ഥികളാണുള്ളത്. ഓണ്‍ലൈന്‍ പഠന സൗകര്യം കോളനിയിലെത്തിക്കാന്‍ വൈദ്യുതിയില്ല എന്നത് പ്രധാന പ്രശ്‌നമായിരുന്നു. കോളനിയില്‍ വൈദ്യുതി എത്തിക്കാന്‍ 1.67 കോടി രൂപ എംഎല്‍എ അനുവദിപ്പിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
കോവിഡ് സൃഷ്ടിച്ച പുതിയ സാഹചര്യത്തില്‍ അടിയന്തിരമായി ഓണ്‍ലൈന്‍ പഠന സൗകര്യം ആവണിപ്പാറ ഗിരിജന്‍ കോളനിയില്‍ ലഭ്യമാക്കാന്‍ സോളാര്‍ സംവിധാനം സ്ഥാപിക്കുക മാത്രമായിരുന്നു എംഎല്‍എയുടെ മുന്‍പില്‍ ഉണ്ടായിരുന്ന മാര്‍ഗം. അരുവാപ്പുലം ഫാര്‍മേഴ്‌സ് സഹകരണ ബാങ്കിനോട് എംഎല്‍എ അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന്
ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാര്‍ സോളാര്‍ സംവിധാനം ബാങ്കിന്റെ വകയായി നല്‍കാമെന്ന് എംഎല്‍എയെ അറിയിച്ചു. ഇതോടെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി.

അധ്യാപക സംഘടനയായ കെഎസ്ടിഎ കോളനിയിലെ വിദ്യാര്‍ഥികള്‍ക്ക് ടിവി വാങ്ങി നല്‍കാമെന്ന് എംഎല്‍എയെ അറിയിച്ചു. ഗ്രാമപഞ്ചായത്തംഗം സിന്ധു ഡിടിഎച്ച് കണക്ഷനും വാങ്ങി നല്‍കി. ഇതോടെ ആവണിപ്പാറയിലെ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി. അംഗന്‍വാടിയിലാണ് ടെലിവിഷന്‍ സ്ഥാപിച്ചത്.
അരുവാപ്പുലം ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാര്‍, കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് ഹരികുമാര്‍, സെക്രട്ടറി രാജന്‍.ഡി.ബോസ്, ഗ്രാമ പഞ്ചായത്തംഗം സിന്ധു, ചെമ്പനരുവി സെന്റ് പോള്‍സ് എംഎസ്‌സി എല്‍പിഎസ് ഹെഡ്മാസ്റ്റര്‍ ജോസഫ് റോയ്, രഘുനാഥ് ഇടത്തിട്ട, വിജയ വില്‍സണ്‍, നസീര്‍, അംഗന്‍വാടി ടീച്ചര്‍ ഷീബ, കോ-ഓര്‍ഡിനേറ്റര്‍ സുരഭി തുടങ്ങിയവരും എംഎല്‍എയോടൊപ്പം ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...