സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മറ്റിയായി പോലീസ് പ്രവർത്തിക്കുന്നു : യൂത്ത് കോൺഗ്രസ്‌

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രളയ ഫണ്ട്‌ തട്ടിപ്പ് കേസിലെ സിപിഎം കാരായ പ്രതികൾക്ക് വഴിവിട്ട് ജാമ്യം ലഭിക്കാൻ പോലീസ് ഒത്താശ ചെയ്തത് ഗുരുതര വീഴ്ചയാണെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ റിയാസ് മുക്കോളി പറഞ്ഞു. സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റിയെ പോലെ ഈ നാട്ടിലെ പോലീസ് പ്രവർത്തിക്കാൻ തീരുമാനിച്ചാൽ പോലീസിനെ നേരിടാൻ തന്നെ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ  പോലീസ് ഗുണ്ടകളെ പോലെ പെരുമാറുകയാണെന്നും റിയാസ് മുക്കോളി പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി നടത്തിയ എസ്.പി  ഓഫീസ് മാർച്ച്‌ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ്‌ എംജി കണ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ വിമൽ കൈതയ്ക്കൽ, ആബിദ് ഷെഹീം, പി നിധീഷ്, ജില്ലാ ഭാരവാഹികളായ വിശാഖ് വെൺപാല, ജി മനോജ്‌, എംഎംപി ഹസൻ, ജിജോ ചെറിയാൻ, ലക്ഷ്മി അശോക്, ഷിനി തങ്കപ്പൻ, ആരിഫ് ഖാൻ, അനൂപ് വെങ്ങവിളയിൽ, അനന്ദു ബാലൻ, ജിതിൻ നൈനാൻ, സാംജി ഇടമുറി, ഗോപു കരുവാറ്റ, ജോയൽ മുക്കരണത്ത്, അൻസാർ മുഹമ്മദ്, ഷഫീക് ആനപ്പാറ, എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...