കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും മാറ്റണം ; സോണിയാ ഗാന്ധിക്ക് കത്തയച്ച്‌ യൂത്ത് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും മാറ്റണം എന്നാവശ്യപ്പെട്ട് കോണ്‍​ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച്‌ യൂത്ത് കോണ്‍ഗ്രസ്. സംസ്ഥാന വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ 24 സംസ്ഥാന ഭാരവാഹികളാണ് കത്തയച്ചിരിക്കുന്നത്. പുനഃസംഘടന നടത്തിയില്ലെങ്കില്‍ പാര്‍ട്ടി എന്നെന്നേക്കുമായി ഇരുട്ടിലേക്ക് പോകുമെന്നും അതുകൊണ്ട് അടിയന്തരമായ ഇടപെടലുകള്‍ നടത്തണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം.

കോണ്‍ഗ്രസില്‍ നേതൃത്വമാറ്റം വേണമെന്ന ആവശ്യം ഉയരുന്നതിനിടയിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ തുറന്ന കത്തെന്നതും പ്രധാനം. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തലയെ മാറ്റണമെന്നും പകരം വി ഡി സതീശനെ കൊണ്ടുവരണമെന്നുമാണു ഒരു വിഭാഗം ആളുകള്‍ ഉന്നയിക്കുന്നത്. വിഷയത്തില്‍ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല.

അതേസമയം കേരളത്തിലെ പാര്‍ട്ടിയുടെ പ്രകടനം വളരെ മോശമായിരുന്നുവെന്ന് സോണിയാ ഗാന്ധി വിശകലനം ചെയ്തിരുന്നു. തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്‌ തുടര്‍ച്ചയായി പരാജയപ്പെടുന്ന പശ്‌ചാത്തലത്തില്‍ നേതൃത്വത്തിനെതിരേ ഗുലാം നബി ആസാദ്‌, ആനന്ദ്‌ ശര്‍മ, കപില്‍ സിബല്‍ തുടങ്ങിയ മുതിര്‍ന്നനേതാക്കള്‍ രംഗത്തുവന്നിരുന്നു. പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകാന്‍ പൂര്‍ണസമയ പ്രത്യക്ഷനേതൃത്വം വേണമെന്നു കഴിഞ്ഞ ഓഗസ്‌റ്റില്‍ സോണിയ ആവശ്യപ്പെടുകയും ചെയ്‌തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...