പത്തനംതിട്ട : കോവിഡ് കാലത്തെ ഇന്ധന കൊള്ളയ്ക്കെതിരെ യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ പ്രതിഷേധ ധര്‍ണ്ണ നടത്തി. രാജ്യം മഹാമാരിയെ നേരിടുന്ന സാഹചര്യത്തിൽ ജനത്തെ വഞ്ചിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും ലോക് ഡൗൺ കഴിഞ്ഞതിനു ശേഷം ദിനംപ്രതി ഇന്ധന വില വർദ്ധിപ്പിച്ചത് ജനങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയ്യിട്ടു വാരുന്നതിനു തുല്യമാണെന്നും ഡി.സി. സി പ്രസിഡന്റ് ബാബു ജോർജ്ജ് പറഞ്ഞു. പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വിമൽ കൈതയ്ക്കൽ, ജില്ലാ ഭാരവാഹികളായ എം.എം പി ഹസ്സൻ, എം.എസ് ഷിജു, ലക്ഷമി അശോക് , രഞ്ചു തുമ്പമൺ, അനൂപ് വേങ്ങ വിളയിൽ , സലിൻ നെല്ലിക്കാല, റെനി ജോർജ്, ബാസിത് താക്കറെ, അഖിൽ അഴൂർ, അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.
ഇന്ധന കൊള്ളയ്ക്കെതിരെ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം പത്തനംതിട്ടയിൽ
RECENT NEWS
Advertisment