പൊതുസ്ഥലങ്ങളില്‍ 65 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിനു താഴെയുള്ളവരും എത്തിയാല്‍ നടപടി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, പൊതു ഇടങ്ങള്‍, അക്ഷയാ കേന്ദ്രങ്ങള്‍, റേഷന്‍ കടകള്‍ എന്നിവിടങ്ങളില്‍ 65 വയസ്സിനു മുകളില്‍ ഉളളവരും 10 വയസ്സിനു താഴെ പ്രായമുളള കുട്ടികളും വരുന്നതിന് അനുവദിക്കില്ല. ഇവര്‍ എത്തുന്ന സാഹചര്യം ഉണ്ടായാല്‍ 65 വയസ്സിനു മുകളില്‍ ഉളളവര്‍ക്കെതിരെ കേസ് എടുക്കുന്നതിനും 10 വയസ്സിനു താഴെ പ്രായമുളള കുട്ടികളാണെങ്കില്‍ അവരുടെ മാതാപിതാക്കള്‍ക്കെതിരെ  കേസ് എടുക്കുന്നതിനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

റൂം ക്വാറന്റൈന്‍ നിര്‍ദ്ദേശിച്ചവരില്‍ വീട്ടില്‍ സൗകര്യം ഇല്ലാത്തവരേയും നിര്‍ദ്ദേശം ലംഘിക്കുന്നവരെയും മാത്രമാണ് സ്ഥാപന നിരീക്ഷണത്തിലേക്ക് മാറ്റുക. ട്രെയിന്‍, വിമാന  സര്‍വ്വീസുകള്‍ വര്‍ദ്ധിക്കുന്നതിന് സാധ്യതയുണ്ട്. അതിനാല്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും റെയില്‍വേ സ്റ്റേഷനുകളിലും കൂടതല്‍ ജാഗ്രത പുലര്‍ത്തണം. റെയില്‍വേ സ്റ്റേഷനുകളില്‍ ഇറങ്ങുന്നവര്‍ മറ്റ് വഴികളിലൂടെ പുറത്ത് കടന്ന് പോകാന്‍ സാധ്യതയുളളതിനാല്‍ ഇവിടങ്ങളില്‍ ഉളള എല്ലാ വഴികളിലും ആവശ്യമായ പോലീസ് നിരീക്ഷണം ഏര്‍പ്പെത്തും.

ബിസിനസ് എക്‌സിക്യൂട്ടീവ്‌സ്, ഐ ടി പ്രൊഫഷണല്‍സ് തുടങ്ങിയവര്‍ക്ക് വന്നു പോകുന്നതിന് ഷോര്‍ട്ട് വിസിറ്റ് പാസ് സര്‍ക്കാര്‍ ഏഴ് ദിവസത്തേക്ക് അനുവദിച്ചിട്ടുണ്ട്. അവരെ ക്വാറന്റൈന്‍ ചെയ്യില്ല. എന്നാല്‍ ഏഴ് ദിവസത്തിനകം മടങ്ങിപ്പോകണം. അങ്ങനെ എത്തിയിട്ടുള്ളവര്‍ താമസിക്കുന്ന സ്ഥലം ജെഎച്ച്‌ ഐ അടങ്ങുന്ന സംഘം കൃത്യമായി നിരീക്ഷിക്കണമെന്നും വിവരങ്ങള്‍ ശേഖരിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...