പത്തനംതിട്ടയിലെ മണ്ണ് മാഫിയക്ക് എതിരെ നിയമനടപടിയുമായി യൂത്ത് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട ടൗൺ മാസ്റ്റർ പ്ലാൻ 2045 ൽ ഉൾപ്പെട്ട എൻവയൺമെന്റലി സെൻസിറ്റീവ് സോൺ പ്രദേശങ്ങൾ അനധികൃതമായി മണ്ണിട്ട് നികത്തിയും പ്രകൃതിദത്ത ജലസ്രോതസുകൾ നശിപ്പിച്ചും നടക്കുന്ന വ്യാപക നിയമലംഘനങ്ങളിൽ കോടതിയുടെ അടിയന്തിര ഇടപെടൽ അനിവാര്യമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട പറഞ്ഞു. പത്തനംതിട്ട നഗരത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്ക് തള്ളിവിടുന്ന മണ്ണ് മാഫിയ പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കേണ്ട റവന്യൂ വകുപ്പും ദുരന്തനിവാരണ വകുപ്പും നോക്കുകുത്തികളായി മാറിയിരിക്കുകയാണ്.

നിയമങ്ങളും ഉത്തരവാദിത്തവും നിലനിൽക്കുമ്പോഴും വകുപ്പുകളുടെ നിസ്സംഗത ജനങ്ങളോടുള്ള ഭരണകൂടത്തിന്റെ ഗുരുതര അവഗണനയെയാണ് വെളിപ്പെടുത്തുന്നത്.
കോഴഞ്ചേരി താലൂക്കിലെ ഒരു ജീവനക്കാരന്റെ ഒത്താശയോടെ അനധികൃത മണ്ണിടൽ വ്യാപകമാകുകയാണ്. ഇത്തരം ഗൗരവമുള്ള ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ഭരണകൂടത്തിന്റെ മൗനം കുറ്റകൃത്യങ്ങളോടുള്ള മൗനസമ്മതമായി മാറുകയാണ്. പരിസ്ഥിതി നശിപ്പിച്ചുകൊണ്ടുള്ള വികസനം അംഗീകരിക്കാനാവില്ല. ജനങ്ങളുടെ കുടിവെള്ളാവകാശവും ജീവിക്കാൻ ഉള്ള അവകാശവും സംരക്ഷിക്കപ്പെടണം. മണ്ണ് മാഫിയയ്‌ക്കെതിരെ നിയമപരമായ എല്ലാ മാർഗങ്ങളും സ്വീകരിച്ച് നീതിക്കായുള്ള പോരാട്ടം യൂത്ത് കോൺഗ്രസ് ശക്തമായി തുടരുമെന്നും നഹാസ് പത്തനംതിട്ട പറഞ്ഞു.

മുഖ്യമന്ത്രി, ലാന്റ് റവന്യൂ കമ്മീഷണർ, വിജിലൻസ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്ടറുടെ വസതിയിലെത്തി കളക്ടറെ നേരിട്ട് കണ്ടു വിശദമായ പരാതി ബോധിപ്പിച്ചിട്ടുണ്ടെന്നും നഹാസ് പറഞ്ഞു. വിഷയം ഗൗരവത്തോടെ പരിഗണിക്കാമെന്ന് കളക്ടർ ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും അടിയന്തിര നടപടികൾ ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....

ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ; പത്ത് രോഗികൾ മരിച്ചെന്ന് റിപ്പോർട്ട്

0
പട്‌ന: ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായി. അപകടത്തിൽ 10 രോഗികൾ...