സർക്കാർ ആശുപത്രിക്കെതിരെ വീണ്ടും ചികിത്സാപിഴവ് പരാതി ; ചില്ലു നീക്കാതെ മുറിവ് വെച്ചുകെട്ടി‌യെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : സംസ്ഥാനത്ത് സർക്കാർ ആശുപത്രിക്കെതിരെ വീണ്ടും ചികിത്സാപിഴവ് പരാതി. ചേർത്തല താലൂക്ക് ആശുപത്രിക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ചില്ലു നീക്കാതെ മുറിവ് വെച്ചുകെട്ടിവെച്ചെന്നാണ് പരാതി. ചികിത്സ തേടിയ ഗൃഹനാഥന്റെ കയ്യിലെ മുറിവിൽ നിന്നു ചില്ലുകഷ്ണങ്ങൾ നീക്കാതെ വെച്ചുകെട്ടുകയായിരുന്നു. തുറവൂർ വളമംഗലം സ്വദേശി രാധാകൃഷ്ണപിള്ളയ്ക്കാണ് ദുരനുഭവം ഉണ്ടായത്. മുറിവ് ഉണങ്ങാതെ വന്നതിനെ തുടർന്ന് രാധാകൃഷ്ണപിള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മുറിവ് തുന്നിക്കെട്ടി 63 ദിവസത്തിന് ശേഷം സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് അഞ്ചു ചില്ലു കഷ്ണങ്ങൾ പുറത്തെടുത്തത്.

ഡിസംബർ 16നാണ് രാധാകൃഷ്ണപിള്ളയുടെ ഓട്ടോ മറിഞ്ഞ് അപകടം ഉണ്ടായത്. ഓട്ടോയുടെ പൊട്ടിയ ചില്ല് കൈയിൽ തറക്കുകയായിരുന്നു. ഡ്യൂട്ടി ഡോക്ടർ വിശദമായി പരിശോധിക്കാതെ മുറിവ് വെച്ചു കെട്ടി. വേദന സഹിക്കാതെ വന്നപ്പോഴാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവത്തിൽ ഡോക്ടർക്കെതിരെ മെഡിക്കൽ സൂപ്രണ്ടിന് പരാതി നൽകിയിരിക്കുകയാണ് രാധാകൃഷ്ണപിള്ള. ഇനി ആർക്കും ഈ ദുരനുഭവം ഉണ്ടാകരുതെന്ന് രാധാകൃഷ്ണപിള്ള പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...