തെക്കേമല : തുമ്പമൺ റോഡിന്റെ ശോചനീയഅവസ്ഥയിൽ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. പൊട്ടി പൊളിഞ്ഞ റോഡ് മഴ പെയ്തു കുളമായ സാഹചര്യത്തിലാണ് പ്രവർത്തകർ റോഡിൽ താറാവിനെ ഇറക്കി പ്രതിഷേധിച്ചത്.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിതിൻ രാജ് അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഫ്സൽ വി ഷെയ്ഖ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റെന്നി രാജൂ, ഡി സി സി അംഗം ജേക്കബ് ശാമുവേൽ, KSU ജില്ലാ കൺവീനർ ജോമി വര്ഗീസ് , വൈസ് പ്രസിഡന്റമാരായ ടെറിൻ ജോർജ്, ജസ്റ്റിൻ കൊയ്കലേത്തു, നെല്ലിക്കാല ബൂത്ത് പ്രസിഡന്റ് അച്ചൻകുഞ്ഞ് മലേകുഴി എന്നിവർ പ്രസംഗിച്ചു. സുജ കർത്തവ്യം, ഷിലിൻ മറിയം ജോസഫ്, അനിൽ കുഴിക്കാലാ, ആന്റോ വര്ഗീസ്, ലിബിൻ, ബിജു പ്ലാൻകൂട്ടത്തിൽ എന്നിവർ നേതൃത്വം നൽകി.