നടന്നുപോയ ആളെ ഇടിച്ചു തെറിപ്പിച്ച കാർ നിർത്താതെ പോയി ; ഗുരുതരമായി പരുക്കേറ്റ യുവാവ് അബോധാവസ്ഥയിൽ

For full experience, Download our mobile application:
Get it on Google Play

കടുത്തുരുത്തി: കാൽനടയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച കാർ നിർത്താതെ പോയി. രക്തംവാർന്ന് അര മണിക്കൂറോളം റോഡിൽ കിടന്ന യുവാവിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ഇടയാഴം ഹരിജൻ കോളനിയിൽ ജയേഷ് തിലകൻ (29) ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ അബോധാവസ്ഥയിലാണ്. ഞായറാഴ്ച രാത്രി ഏഴേമുക്കാലിന് ആദിത്യപുരം– മാൻവെട്ടം റോഡിലായിരുന്നു അപകടം. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി സമീപമുള്ള ഭാര്യവീട്ടിലേക്കു നടന്നുപോകുന്നതിനിടെ, പാഞ്ഞുവന്ന കാർ ജയേഷിനെ ഇടിച്ചു തെറിപ്പിച്ചു.

അപകടം കണ്ട് ഓടിയെത്തിയെങ്കിലും ചോര വാർന്ന നിലയിലായതിനാൽ ആദ്യം ആളുകൾ മടിച്ചുനിന്നു. പിന്നീട് അയൽക്കാരെത്തിയാണ് ജയേഷിനെ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിലും അവിടെനിന്ന് മെഡിക്കൽ കോളജിലും എത്തിച്ചത്. കാർ കണ്ടെത്താനായി ആദിത്യപുരത്തെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചു. ജയേഷിന്റെ ഭാര്യ അശ്വതി അസുഖം ബാധിച്ച് ഒരാഴ്ചയായി ആദിത്യപുരത്തുള്ള സ്വന്തം വീട്ടിലാണ്. അവിടേക്കു പോകുന്ന വഴിയാണു ജയേഷ് അപകടത്തിൽപെട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...