കാക്കനാട് കാർ നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാക്കനാട്: കാർ നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഇൻഫോപാർക്ക് റോഡിലായിരുന്നു അപകടം. തൃശൂർ ശാന്തിനഗർ സ്വദേശി ദേവാലയത്തിൽ ദേവാനന്ദ് കുഞ്ഞുമോൻ (27) ആണ് മരിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ 2.30 ഓടെയാണ് അപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതിപോസ്റ്റിൽ ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം തകർന്ന നിലയിലായിരുന്നു. രാത്രി ഷട്ടിൽ കളികഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. വൈദ്യുതിപോസ്റ്റില്‍ കാർ ഇടിച്ചതിന് പിന്നാലെ വാഹനത്തിൽ ഉണ്ടായിരുന്നവർ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.

കാക്കനാട് സൺറൈസ് ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ ദേവനാന്ദിന്റെ ജീവൻ രക്ഷിക്കായില്ല. അപകടവിവരം ലഭിച്ചതിനെ തുടർന്ന് നാട്ടുകാരും പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മറ്റ് രണ്ട് പേരും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിൽ ഇൻഫോപാർക്ക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ...

0
കൊച്ചി: അഞ്ചു വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം...

ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുന്നതിനിടെ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ സർക്കാർ തീരുമാനിച്ചു

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 700 കടന്നു....

ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം...

പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ ഡെലിവറി ജീവനക്കാരൻ പിടിയിൽ

0
ചണ്ഡിഗണ്ഡ്: ഹരിയാനയിലെ ഫരീദാബാദിൽ പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ...