തിരുനാവായ : വര്‍ക്ഷോപ്പില്‍ നന്നാക്കുന്നതിനിടെ അബദ്ധത്തില്‍ സ്റ്റാര്‍ട്ടായി മുന്നോട്ടുനീങ്ങിയ ലോറിക്കും സമീപത്തെ തെങ്ങിനുമിടയില്‍ കുടുങ്ങി യുവാവ് മരിച്ചു. പുറത്തൂര്‍ എടക്കനാട് പുളിയക്കാവില്‍ പ്രകാശന്റെ മകന് ആകാശാണ് (18) മരിച്ചത്. കിരണ്‍ പെട്രോള്‍ പമ്പിനടുത്ത ഇലക്ട്രിക് വര്‍ക്ഷോപ്പിലാണ് അപകടം. ഉടന്‍ കൊടക്കലിലെയും പിന്നീട് കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഒരാഴ്ച മുമ്പാണ് ആകാശ് വര്‍ക്ഷോപ്പില്‍ ജോലിക്കെത്തിയത്. മൃതദേഹം കോവിഡ് പരിശോധനക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ലോറിക്കും സമീപത്തെ തെങ്ങിനുമിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം
RECENT NEWS
Advertisment