മോദിക്കൊപ്പം റിപ്പബ്ലിക്ക് ദിന പരേഡ് കാണാന്‍ കേരളത്തില്‍ നിന്ന് ഏഴ് വിദ്യാര്‍ത്ഥികളും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം റിപ്പബ്ലിക് ദിന ചടങ്ങു കാണാന്‍ കേരളത്തിലെ ഏഴു മിടുക്കരും. ആകെ 50 വിദ്യാര്‍ത്ഥികള്‍ക്കാണ് പരേഡ് നേരിട്ട് വീക്ഷിക്കാന്‍ അവസരം ലഭിക്കുക. ഇതിലാണ് ഈ എഴുപേര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ സിബിഎസ്‌ഇ 12ാം ക്ലാസ് പരീക്ഷയില്‍ ദേശീയതലത്തില്‍ ഓരോ വിഷയത്തിലും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയതോടെയാണ് ഇവര്‍ക്ക് ഈ അവസരം ലഭിച്ചത്. പ്രധാനമന്ത്രിക്കും മറ്റു വിശിഷ്ട വ്യക്തികള്‍ക്കുമൊപ്പം ‘പിഎം ബോക്‌സില്‍’ ഇരുന്നാവും ചടങ്ങു വീക്ഷിക്കുക. യാത്ര, താമസ ചെലവുകള്‍ കേന്ദ്രസര്‍ക്കാര്‍ വഹിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റും ലഭിക്കും.

ഹ്യുമാനിറ്റീസില്‍ ഉന്നതമാര്‍ക്ക് നേടിയ തൃശൂര്‍ പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിലെ ലക്ഷ്മി നായര്‍, നിര്‍മല ജെന്‍സന്‍, തിരുവനന്തപുരം നാലാഞ്ചിറ സര്‍വോദയ സെന്‍ട്രല്‍ വിദ്യാലയത്തിലെ ശ്രേയ സൂസന്‍ മാത്യു, എറണാകുളം കളമശേരി രാജഗിരി പബ്ലിക് സ്‌കൂളിലെ നിയ സൂസന്‍ ചാലി, കൊമേഴ്‌സ് വിഭാഗത്തില്‍ എറണാകുളം കേന്ദ്രീയ വിദ്യാലയത്തിലെ അലിഷ പി. ഷാജി, കണ്ണൂര്‍ ചാല ചിന്മയ വിദ്യാലയത്തിലെ ഫറാഷ ഫാത്തിമ, കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ പാലക്കാട് കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയം ടി.ആര്‍. അഭിജിത്ത് എന്നിവരാണ് കേരളത്തില്‍നിന്നു ക്ഷണം ലഭിച്ചവര്‍.

ഇതിനൊപ്പം ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ഫ്ലോട്ടും തെരഞ്ഞെടുക്കപ്പെട്ടു. കൊയര്‍ ഓഫ് കേരള എന്നതാണ് വിഷയം. 2013 ല്‍ ഒന്നാം സ്ഥാനം നേടിയതിനു ശേഷം 2018 ലാണ് കേരളത്തിന് ഫ്ലോട്ട് അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത്. ഡല്‍ഹി കാന്റ് 10 ലെ രംഗശാല ക്യാമ്പിലാണ് ഫ്ലോട്ട് ഒരുങ്ങുന്നത്. 17 സംസ്ഥാനങ്ങളും തെരഞ്ഞെടുക്കപ്പെട്ട വകുപ്പുകളുമാണ് ഇക്കുറി ഫ്ലോട്ടുകള്‍ അവതരിപ്പിക്കുന്നത്. കേരളത്തിനു പുറമെ ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, ഛത്തിസ്ഗര്‍, ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക, ലഡാക്ക് (യു. റ്റി.) മഹാരാഷ്ട്ര, പഞ്ചാബ്, സിക്കിം, തമിഴ്‌നാട്, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബംഗാള്‍ എന്നിവയാണ് ഫ്ളോട്ടുകള്‍ അവതരിപ്പിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...