തിരുവനന്തപുരം : വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണ് യുവാവിന് ദാരുണാന്ത്യം. ഡ്രൈവര്‍ അഞ്ചുതെങ്ങ് കായിക്കര സ്വദേശി 27 കാരന്‍ വിഷ്ണുവാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെ മരക്കടമുക്കിലാണ് അപകടം. ശക്തമായ മഴയില്‍ റോഡരികില്‍ നിന്ന പ്ലാവ് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു. യാത്രക്കാരായ രണ്ട് പേര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഓട്ടോയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. സംഭവ സ്ഥലത്തു തന്നെ മരിച്ച വിഷ്ണുവിന്റെ മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.
വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണ് യുവാവിന് ദാരുണാന്ത്യം
RECENT NEWS
Advertisment