മാണി സി കാപ്പന്‍ നടത്തുന്ന ഉണ്ണാവ്രത സമരത്തിനെതിരെ കേരള കോണ്‍ഗ്രസ് യുത്ത് ഫ്രണ്ട് എമ്മിന്റെ മുട്ടേല്‍ പ്രാര്‍ത്ഥന

For full experience, Download our mobile application:
Get it on Google Play

പാലാ : പാലായിലെ സൈബര്‍ കുറ്റവാളിക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച്‌ തിരുവോണദിവസം മാണി സി കാപ്പന്‍ നടത്തുന്ന ഉണ്ണാവ്രത സമരത്തിനെതിരെ കേരള കോണ്‍ഗ്രസ് യുവജനവിഭാഗമായ യുത്ത് ഫ്രണ്ട് എം പ്രവര്‍ത്തകരും രംഗത്ത്. മാണി സി കാപ്പന്‍റെ ഉണ്ണാവ്രത സമരം നടക്കുന്ന അതേ സമയത്തുതന്നെ പാലാ ഗവണ്‍മെന്‍റ് ആശുപത്രി പടിക്കല്‍ എം.എല്‍.എയ്ക്ക് സല്‍ബുദ്ധി തോന്നാന്‍വേണ്ടി യുത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍ മുട്ടില്‍ നിന്ന് പ്രാര്‍ത്ഥന നടത്തും. രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം ആരംഭിച്ച്‌ ഉച്ചയൂണിന് മുന്‍പ് അവസാനിക്കുന്ന കാപ്പന്‍റെ ഉണ്ണാവ്രത സമരത്തെ പരിഹസിച്ചുകൊണ്ടാണ് യൂത്ത് ഫ്രണ്ടിന്‍റെ സമരം.

കുറ്റവാളികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുന്നതിന് പകരം അവരെ സംരക്ഷിക്കുവാനുള്ള നീക്കമാണ് എംഎല്‍എ നടത്തുന്നത്. പ്രഭാത ഭക്ഷണത്തിനു ശേഷം ആരംഭിച്ച്‌ ഉച്ച ഭക്ഷണ സമയത്ത് അവസാനിക്കുന്ന ഉപവാസ സമരം കേരള ചരിത്രത്തില്‍ ആദ്യത്തേതായിരിക്കും എന്നും യൂത്ത് ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു. ഇന്ന് രാവിലെ 9 മണിക്ക് പാലാ ഗവണ്മെന്റ് ആശുപത്രി ജംഗ്ഷനില്‍ നടത്തുന്ന പ്രാര്‍ത്ഥന യജ്‌ഞം അഡ്വക്കേറ്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ ഉദ്ഘടാനം നിര്‍വഹിക്കും. യൂത്ത് ഫ്രണ്ട് ടൗണ്‍ മണ്ഡലം പ്രസിഡന്റ്‌ ദേവന്‍ കളത്തിപ്പറമ്പില്‍ അധ്യക്ഷത വഹിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...